ദോഹ: രണ്ട് ദശാബ്ദങ്ങൾ പൂർത്തിയാക്കുന്ന ഗ്ലാഡിയേറ്റർ, ക്രിസ്മസ്-പുതുവത്സര വിപണിയിലേക്ക് ഏറ്റവും പുതിയ ഫ്രഞ്ച് കലക്ഷനുകളുമായി എത്തുന്നു. ആകർഷകമായ ഒമ്പത് മോഡലുകളാണ് ആദ്യഘട്ടത്തിൽ പുറത്തിറക്കുന്നത്. നിലവിൽ ‘ന്യൂ ട്രൻഡ്’ നമ്പർ 97 ഏഷ്യൻ ടൗൺ പ്ലാസ മാളിലാണ് ആദ്യഘട്ട കലക്ഷനുകൾ ഒരുക്കിയിരിക്കുന്നത്.
ഗ്ലാഡിയേറ്റർ എന്നും ഗുണമേന്മയിൽ മുൻപന്തിയിൽ നിൽക്കുന്നവയാണെന്ന് ഉപഭോക്താക്കൾ സാക്ഷ്യപ്പെടുത്തുന്നു. ഓസ്‌ഫോർഫ്, ഡെർബി, ബോർഗ് ഓസ്‌ഫോർഡ്, ഫോർമൽ ലോഫേർസ്, ഏപ്രൺ ടോ, എന്നിങ്ങനെ പ്രീമിയം എക്സിക്യൂട്ടിവ് ഫ്രഞ്ച് കലക്ഷനുകളാണ് ഗ്ലാഡിയേറ്റർ ഒരുക്കിയിരിക്കുന്നത്.
സഫാരി ഹൈപ്പർമാർറ്റുകളിൽ ഏറ്റവും പുതിയ ഗാഡ്‌സ് ലൈഫ് സ്റ്റൈൽ സ്നിക്കേഴ്സ് കലക്ഷനുകളും ഒരുക്കിയിരിക്കുന്നു. ഗാഡ്‌സ് ഹഗ്ഗർ 2.0 സീരീസ്, ഗാഡ്‌സ് എലഗൻറ് സീരീസ്, ഗാഡ്‌സ് എഡിഫൈസ് സീരീസ്, എന്നിങ്ങനെ പുരുഷന്മാർക്കും സ്ത്രീകൾക്കുമായി ഒട്ടനവധി ഗാഡ്‌സ് കലക്ഷനുകളാണ് സഫാരി ഖത്തർ ഔട്ട്‍ലറ്റുകളിൽ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.