Posted On
date_range Updated On
date_range ജനദ്രോഹ നടപടി ആവർത്തിക്കുന്നു; ഇന്ധനവില 12ാം ദിവസവും കൂട്ടി
കൊച്ചി: രാജ്യത്ത് ഇന്ധനവില തുടർച്ചയായ 12ാം ദിവസവും കൂട്ടി. ഇന്ന് പെട്രോളിന് 31 പൈസയും ഡീസലിന് 35 പൈസയുമാണ് വർധിപ്പിച്ചത്.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.36 രൂപയും ഡീസലിന് 85.05 രൂപയുമാണ്. തിരുവനന്തപുരത്ത് 92 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 86.61 രൂപയും.
വ്യാഴാഴ്ച പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് എണ്ണ കമ്പനികൾ വർധിപ്പിച്ചത്.
രാജ്യാന്തര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് ഒായിലിന് -1.11ഡോളർ കുറഞ്ഞ് 62.80 ഡോളറാണ് ഇന്നത്തെ വില. 62.64 ഡോളറിനാണ് ബ്രെന്‍റ് ക്രൂഡ് ഒായിൽ ഇന്ത്യ വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.