Posted On
date_range Updated On
date_range ഇരുട്ടടി തുടരുന്നു, ഇന്ധനവില വീണ്ടും വർധിപ്പിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസൽ ലിറ്ററിന് 74 പൈസയുമാണ് വർധിപ്പിച്ചത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 111.53 രൂപയും ഡീസലിന് 98.09 രൂപയുമായി. എറണാകുളത്ത് പെട്രൾ- 109.42, ഡീസൽ- 96.49, കോഴിക്കോട് പെട്രോൾ-109.7, ഡീസൽ- 96.77 രൂപയുമാണ് വില.
തുടർച്ചയായ അഞ്ചാം ദിവസമാണ് പെട്രോൾ, ഡീസൽ വിലകൾ എണ്ണ കമ്പനികൾ കൂട്ടുന്നത്. ആറ് ദിവസത്തിനുള്ളിൽ പെട്രോൾ, ഡീസൽ വിലകൾ അഞ്ച് രൂപയോളം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.