Posted On
date_range Updated On
date_range കടുത്ത ജനദ്രോഹം; തുടർച്ചയായ 11ാം ദിവസവും ഇന്ധനവില കൂട്ടി
കൊച്ചി: ജനത്തെ കടുത്ത ദുരിതത്തിലേക്കും വിലക്കയറ്റത്തിലേക്കും തള്ളിവിട്ട് രാജ്യത്ത് ഇന്ധനവില തുടർച്ചയായ 11ാം ദിവസവും കൂട്ടി. ഇന്ന് പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് വർധിപ്പിച്ചത്.
ഈ മാസം മാത്രം പെട്രോളിന് വർധിച്ചത് 3.52 രൂപയാണ്. ഡീസലിന് 3.92 രൂപയും വർധിച്ചു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.04 രൂപയും ഡീസലിന് 86.64 രൂപയുമാണ്. തിരുവനന്തപുരത്ത് 91.76 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് 86.27 രൂപയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.