'ഇതൊക്കെ എന്തിനാ ഞങ്ങളോട് പറയുന്നേ?'; അദാനിയുടെ പച്ചക്കറികൃഷി, സ്ത്രീശാക്തീകരണ പദ്ധതിയല്ല മറുപടി വേണ്ടതെന്ന് ഹിൻഡൻബർഗ്

ദാനി ഗ്രൂപ്പ് പുറത്തിറക്കിയ 413 പേജ് മറുപടിയിൽ 30 പേജ് മാത്രമേ തങ്ങളുടെ ആരോപണങ്ങളുമായി ബന്ധമുള്ള മറുപടിയുള്ളൂവെന്ന് ഹിൻഡൻബർഗ് റിസർച്ച്. ബാക്കിയുള്ളതിൽ 330 പേജ് കോടതി രേഖകളും 53 പേജ് ഉന്നത സാമ്പത്തിക റിപ്പോർട്ടുകളും, പൊതുവിവരങ്ങളും, പച്ചക്കറി കൃഷി, വനിത സംരംഭകത്വം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ വിവരങ്ങളാണെന്നും ഇവയൊന്നും മറുപടിയിൽ ആവശ്യമില്ലാത്തതാണെന്നും ഹിൻഡർബർഗ് വ്യക്തമാക്കി.

88 ചോദ്യങ്ങളാണ് ഹിൻഡർബർഗ് റിപ്പോർട്ടിൽ അദാനിക്ക് നേരെ ഉയർത്തിയത്. എന്നാൽ, ഇതിൽ 62 ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടില്ലെന്ന് ഹിൻഡർബർഗ് വ്യക്തമാക്കുന്നു. പ്രത്യേകം മറുപടി നൽകുന്നതിന് പകരം ചോദ്യങ്ങളെ ഓരോ വിഭാഗങ്ങളിൽ ഗ്രൂപ്പുകളാക്കി ഒന്നിച്ച് പൊതുവായ പ്രസ്താവനകളാണ് നൽകിയത്.

തങ്ങളുടെ പ്രധാന ചോദ്യമായ, ദ്വീപ് രാജ്യങ്ങളിലെ ഷെൽ കമ്പനികളുമായി അദാനിക്കുള്ള ഇടപാടുകളെകുറിച്ച് മറുപടിയിൽ യാതൊന്നും പറഞ്ഞിട്ടില്ല. സഹോദരനായ വിനോദ് അദാനി, അദാനി ഗ്രൂപ്പുമായി ബന്ധമുള്ളയാളല്ലെന്നുള്ള മറുപടിയാണ് നൽകിയത്.


അദാനി ഓഹരികളിൽ മൗറീഷ്യസ് കമ്പനി നടത്തിയ നിക്ഷേപത്തിന്‍റെ വിവരങ്ങളും ഹിൻഡൻബർഗ് മറുപടിയിൽ പുറത്തുവിട്ടിട്ടുണ്ട്. അദാനിയുടെ മറുപടി തങ്ങളുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണെന്ന് ഹിൻഡർബർഗ് ചൂണ്ടിക്കാട്ടുന്നു.

തട്ടിപ്പിനെ ദേശീയത കൊണ്ട് മറയ്ക്കാനാകില്ലെന്ന രൂക്ഷമായ വിമർശനവും ഉന്നയിച്ചിട്ടുണ്ട്. ലോകത്തെ അതിസമ്പന്നരിൽ ഒരാൾ നടത്തിയാൽ പോലും തട്ടിപ്പ് തട്ടിപ്പ് തന്നെയാണ്. ദേശീയതയുടെ മറവില്‍ തട്ടിപ്പിനെ മറയ്ക്കാനാവില്ല. ഇന്ത്യയുടെ പുരോഗതി അദാനി തടസപ്പെടുത്തുകയാണെന്നും ഹിൻഡൻബർഗ് അദാനിക്കുള്ള മറുപടിയിൽ പറയുന്നുണ്ട്. 

നേരത്തെ, ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങളാണ് അദാനിക്കെതിരെ ഉന്നയിച്ചിരുന്നത്. ദശാബ്ദങ്ങളായി കമ്പനി സ്റ്റോക്ക് കൃത്രിമത്വത്തിലും അക്കൗണ്ട് തട്ടിപ്പിലും ഏര്‍പ്പെടുകയാണെന്ന് ഇവര്‍ പറയുന്നു. ഓഹരികൾ പ്ലെഡ്ജ് ചെയ്ത് വലിയ തോതിൽ കടം വാങ്ങിയതായും റിപ്പോർട്ടിൽ പറയുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണവുമുയര്‍ത്തുന്നുണ്ട്. ന്യായമായതിലും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇതേത്തുടർന്ന് ഓഹരിവിപണിയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.

Tags:    
News Summary - Fraud Cannot Be Obfuscated By Nationalism Hindenburg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT