ഓഹരി വിപണിയിൽ നിന്നും നേട്ടമുണ്ടാക്കാം; കിടിലൻ കമ്പനിയുടെ ഐ.പി.ഒ വരുന്നു

മുംബൈ: ഇന്ത്യയിലെ എയർപോർട്ട് സർവീസ് പ്ലാറ്റ്ഫോമായ ഡ്രീംഫോക്സിന്റെ ഐ.പി.ഒ വരുന്നു. നിക്ഷേപകർക്ക് മികച്ച നേട്ടമുണ്ടാകുമെന്ന പ്രവചിച്ച കമ്പനിയുടെ ഐ.പി.ഒക്കാണ് ഇന്ന് മുതൽ തുടക്കമാവുന്നത്. ലോഞ്ച്, സ്പാ, ഫുഡ് ആൻഡ് ബിവറേജസ് തുടങ്ങി എയർപോർട്ടുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളാണ് കമ്പനി നടത്തുന്നത്. ഉപഭോക്താക്കളിലേക്ക് ഈ സേവനങ്ങൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

നിലവിൽ ഓഹരി വിൽപനയിലൂടെ 562 കോടി സ്വരൂപിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. 308 മുതൽ 326 രൂപ വരെയാണ് ഓഹരി ഒന്നിന്റെ വില. ഇത്തരത്തിൽ 1.72 കോടി ഇക്വിറ്റി ഓഹരികളാണ് വിൽപനക്ക് വെച്ചിരിക്കുന്നത്. ഇന്ത്യയിൽ ഈ മേഖലയിൽ 95 ശതമാനം വിപണി പങ്കാളിത്തമുള്ള കമ്പനിയാണ് ഡ്രീംഫോക്സ്.

മാസ്റ്റർകാർഡ് ഉപഭോക്താക്കൾക്കായി ലോഞ്ച് സേവനങ്ങൾ നൽകിയാണ് കമ്പനിയുടെ തുടക്കം. നിലവിൽ വിസ, റുപേ കാർഡ് എന്നിവർക്കായെല്ലാം കമ്പനി സേവനം നൽകുന്നുണ്ട്. എയർപോർട്ട് ടാക്സി മുതൽ ബാഗേജ് ട്രാൻസ്ഫർ വരെ വിമാനത്താവളങ്ങളിലെ ഭൂരിപക്ഷം സേവനങ്ങളിലും ഡ്രീംഫോക്സിന്റെ സാന്നിധ്യമുണ്ട്.

Tags:    
News Summary - DreamFolks Services IPO opens today | Should you subscribe to the issue?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT