കുവൈത്ത് സിറ്റി: ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ ഉത്സവമാക്കാൻ ലുലു ഹൈപ്പർ മാർക്കറ്റ് ഒരുങ്ങി. ക്രിസ്മസ് പ്രമാണിച്ച് ഡിസംബർ ആദ്യവാരം മുതൽ ലുലു ഹൈപ്പർ മാർക്കറ്റിന്റെ എല്ലാ ഔട്ട്ലെറ്റുകളിലും ആരംഭിച്ച പ്രമോഷനുകളും ഓഫറുകളും പുതുവർഷം വരെ തുടരും. ആഘോഷ ഭാഗമായി വിവിധ മത്സരങ്ങളും കസ്റ്റമേഴ്സിനായി ഒരുക്കുന്നുണ്ട്.
പ്രമോഷന്റെ ഔദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച വൈകീട്ട് ആറിന് അൽറായ് ഔട്ട്‌ലെറ്റിൽ നടക്കും. ‘ലിറ്റിൽ സാന്റാ’ എന്ന പേരിൽ കുട്ടികൾക്കുള്ള സാന്താക്ലോസ് ഫാഷൻ ഷോ, ക്രിസ്മസ് ട്രീ ഒരുക്കൽ മത്സരം, കേക്ക് ഡെക്കറേഷൻസ് മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടക്കും.
ആദ്യ മൂന്ന് സഥാനക്കാർക്ക് പ്രത്യേക സമ്മാനങ്ങൾ നൽകും. പങ്കെടുക്കുന്ന എല്ലാവർക്കും പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കും. എല്ലാവർക്കും സാന്താക്ലോസ് ചോക്‍ലറ്റും സമ്മാനങ്ങളും നൽകും. 30 പേർ പങ്കെടുക്കുന്ന പ്രത്യേക ക്രിസ്മസ് കരോൾ ഗാനാലാപനവും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.