ലുലു ഹൈപ്പർ മാർക്കറ്റിൽ ‘അഹ്ലൻ ഫെബ്രുവരി’പ്രമോഷൻ മുബാറക് അൽ കബീർ ഗവർണർ മഹമൂദ് അബ്ദുൽ സമദ് ബുഷഹരി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ സമീപം
കുവൈത്ത് സിറ്റി: ദേശീയ-വിമോചനദിനാഘോഷ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ ‘അഹ്ലൻ ഫെബ്രുവരി’പ്രമോഷൻ ആരംഭിച്ചു. 22ന് തുടങ്ങിയ പ്രമോഷൻ 28 വരെ തുടരും. ലുലു ഹൈപ്പർ മാർക്കറ്റ് ഖുറൈൻ ഔട്ട്ലെറ്റിൽ മുബാറക് അൽ കബീർ ഗവർണറേറ്റ് ഗവർണർ മഹമൂദ് അബ്ദുൽ സമദ് ബുഷഹരി ഉദ്ഘാടനം ചെയ്തു. ലുലു ഹൈപ്പർ മാർക്കറ്റ് ഉന്നത മാനേജ്മെന്റ് പ്രതിനിധികൾ, ഷോപ്പർമാർ, അഭ്യുദയകാംക്ഷികൾ എന്നിവർ പങ്കെടുത്തു.
കുവൈത്തിന്റെ സ്വാതന്ത്ര്യത്തിന്റെ വർഷം അടയാളപ്പെടുത്തുന്നതിനായി 62 അതിശയകരമായ ഓഫറുകൾക്കൊപ്പം, എല്ലാ വിഭാഗങ്ങൾക്കും പ്രത്യേക കിഴിവുകളും ഉണ്ട്. സൗജന്യ ട്രോളി ഓഫറും ഉൾപ്പെടുത്തി. ഫെബ്രുവരി 23 മുതൽ 28 വരെ ആറു ദിവസത്തേക്ക് 600 ഭാഗ്യശാലികൾക്ക് ഉപയോഗപ്പെടുത്താം. കുവൈത്തിൽ നിന്നുള്ള പുത്തൻ ഉൽപന്നങ്ങൾക്കായുള്ള പ്രത്യേക പ്രമോഷൻ, വസ്ത്രങ്ങൾക്കും പാദരക്ഷകൾക്കും ഫാക്ടറി ക്ലിയറൻസ് വിലകൾ, ആഴ്ചയിലെ ബ്രാൻഡ് പ്രമോഷനുകൾ, ഡിജിറ്റൽ ഷോപ്പിങ് ഫെസ്റ്റിവൽ എന്നിവയും ഇതിന്റെ ഭാഗമാണ്.ലുലു ഹൈപ്പർ മാർക്കറ്റിൽ ‘അഹ്ലൻ ഫെബ്രുവരി’പ്രമോഷൻ മുബാറക് അൽ കബീർ ഗവർണർ
ലുലുവിൽ ഒരുക്കിയ കുവൈത്ത് വാട്ടർ ടവേഴ്സ് മാതൃക
കുവൈത്തിലെ പ്രസിദ്ധമായ രൂപങ്ങളുടെയും കെട്ടിടങ്ങളുടെയും വലിയ കട്ടൗട്ടുകളും ചിത്രങ്ങളും പ്രമോഷന്റെ ആകർഷണമാണ്. പ്രമോഷന്റെ ഭാഗമായി നടന്ന ആർട്ട് ആൻഡ് ക്രാഫ്റ്റ് മത്സരത്തിൽ കുവൈത്തിലെ നിരവധി അറബിക് സ്കൂൾ വിദ്യാർഥികൾ പങ്കാളികളായി. മത്സര വിജയികൾക്ക് ലുലു മെറിറ്റ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഉദ്ഘാടനഭാഗമായി കുവൈത്ത് ബാൻഡിന്റെ പ്രത്യേക സംഗീതപരിപാടി, നാടോടി കലാസംഘത്തിന്റെ പരമ്പരാഗത വാൾ നൃത്തം എന്നിവ ഒരുക്കി. കുവൈത്ത് ബേയിൽ ഏറ്റവും വേഗത്തിൽ നീന്തി ഗിന്നസ് റെക്കോഡ് തകർത്ത കുവൈത്ത് നേവി ക്യാപ്റ്റൻ യൂസഫ് അൽ ഷാട്ടിയെ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.