Posted On
date_range Updated On
date_range കൈയ്യെത്താ ഉയരേക്ക് സ്വർണം: പവന് 340 രൂപയുടെ വർധന
ഡൽഹി: സ്വർണവില റോക്കറ്റ് വേഗത്തിൽ കുതിക്കുന്നു. 340 രൂപ ഉയർന്നതോടെ ഒരു പവന് 31,800 രൂപയായി. കൊറോണ വൈറസ് വിവിധ രാജ്യങ്ങളിൽ പടർന്നു പിടിച്ചതോടെ സ്വർണത്തിൽ സുരക്ഷിത നിക്ഷേപ സാധ്യത കണ്ടെത്തിയതാണ് വില കുതിക്കാൻ കാരണമായത ്.
ഗ്രാമിന് 40 രൂപയാണ് ഉയർന്നത്. ഒരു ഗ്രാമിന് ഇതോടെ 3,975 രൂപയായി. 25 രൂപകൂടി വർധിച്ചാൽ ഗ്രാമിന് 4,000 രൂപയാകും. ആഗോള വിപണിയിൽ ഇന്നു മാത്രം രണ്ടു ശതമാനമാണ് വില ഉയർന്നത്. ഫെബ്രുവരിയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം വർധിക്കുന്നതിൽ ലോകാരോഗ്യ സംഘടന ആശങ്ക
അറിയിച്ചിരുന്നു. ഇത് നിക്ഷേപകരിൽ പരിഭ്രാന്തി പരത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.