Posted On
date_range Updated On
date_range കോവിഡ് തിരിച്ചടിയായി; എട്ടു മാസത്തിന് ശേഷം ജി.എസ്.ടി പിരിവ് ലക്ഷം കോടിക്ക് താഴെ
ന്യൂഡൽഹി: കോവിഡും തുടർന്ന് പല സംസ്ഥാനങ്ങളിലും ഏർപ്പെടുത്തിയ ഭാഗിക ലോക്ഡൗണുകളും രാജ്യത്തിന്‍റെ നികുതി വരുമാനത്തേയും സ്വാധീനിക്കുന്നു. ജൂണിലെ ജി.എസ്.ടി പിരിവ് എട്ട് മാസത്തിന് ശേഷം ഒരു ലക്ഷം കോടിയിൽ താഴെയെത്തി. 92,849 കോടിയാണ് ജൂണിെല ജി.എസ്.ടി പിരിവ്. സെപ്തംബറിന് ശേഷം ഇതാദ്യമായാണ് ജി.എസ്.ടി പിരിവ് ഒരു ലക്ഷം കോടിയിൽ താഴെയെത്തുന്നുന്നത്.
സി.ജി.എസ്.ടിയായി 16,424 കോടിയും എസ്.ജി.എസ്.ടിയായി 20,397 കോടിയും ഐ.ജി.എസ്.ടിയായി 49,079 കോടിയും പിരിച്ചെടുത്തു. സെസായി 6,949 കോടിയും പിരിച്ചെടുത്തു.
കഴിഞ്ഞ വർഷം ജൂണുമായി താരതമ്യം ചെയ്യുേമ്പാൾ ജി.എസ്.ടി പിരിവിൽ രണ്ട് ശതമാനം വർധനയുണ്ടായിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഭൂരിപക്ഷം സംസ്ഥാനങ്ങളും ലോക്ഡൗണിലായതിനെ തുടർന്നാണ് ജി.എസ്.ടിയിൽ ഇടിവുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.