ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ കേരളത്തിൽ വീണ്ടും ഒന്നാമതായി യൂസുഫലി

ന്യൂഡൽഹി: ഫോബ്സിന്റെ അതിസമ്പന്നരുടെ പട്ടികയിൽ കേരളത്തിൽ വീണ്ടും ഒന്നാമതായി ലുലു ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ യൂസുഫലലി. പട്ടികയിൽ 548ാം സ്ഥാനത്താണ് യൂസുഫലിയുള്ളത്. ഏഴ് ബില്യൺ ഡോളറാണ് യൂസുഫലി. 19 മില്യൺ ഡോളറിന്റെ വർധനവ് സമ്പാദ്യത്തിലുണ്ടായതോടെയാണ് അദ്ദേഹം വീണ്ടും ഒന്നാമതായത്.

763ാം സ്ഥാനത്തുള്ള ജോയ് ആലുക്കാസാണ് പട്ടികയിൽ രണ്ടാമത്. 5.3 മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 1021ാം സ്ഥാനത്തുള്ള രവിപിള്ളയാണ് മലയാളികളുടെ പട്ടികയിൽ മൂന്നാമത്. 3.9 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. 0.14 ബില്യൺ ഡോളറിന്റെ ആസ്തിവർധന രവിപിള്ളക്ക് ഉണ്ടായി. ആഗോളതലത്തിൽ ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

പട്ടികയിൽ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. 480 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. 2.4 ബില്യൺ ഡോളറിന്റെ ആസ്തി വർധന മസ്കിന് ഉണ്ടായിട്ടുണ്ട്. ലാറി എലിസനാണ് പട്ടികയിൽ രണ്ടാമത്. 362.5 ബില്യൺ ഡോളറാണ് ലാറി എലിസണിന്റെ ആകെ ആസ്തി. അദ്ദേഹത്തിന്റെ ആസ്തിയിൽ 5.3 ബില്യൺ ഡോളറിന്റെ കുറവുണ്ടായിട്ടുണ്ട്.

ഇന്ത്യയിലെ ശതകോടീശ്വരൻമാരുടെ പട്ടികയിൽ മുകേഷ് അംബാനിയാണ് ഒന്നാമത്. 105.8 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി. 676 മില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. അദാനി ഗ്രൂപ്പ്​ ചെയർമാനും പ്രമുഖ വ്യവസായിയുമായ ഗൗതം അദാനി പട്ടികയിൽ 29ാം സ്ഥാനത്താണ്. 64.3 ബില്യൺ ഡോളറാണ് അദാനിയുടെ ആകെ ആസ്തി. 72 മില്യൺ ഡോളറിന്റെ വർധനവാണ് മുകേഷ് അംബാനിയുടെ ആസ്തിയിൽ ഉണ്ടായത്. 

Tags:    
News Summary - Yusuffali once again tops Forbes' list of richest people in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.