ബാങ്കിങ്​ മേഖലയിൽ ആശ്വാസം; യെസ്​ ബാങ്കിന്‍റെ റേറ്റിങ്​ ഉയർത്തി മുഡീസ്​

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ യെസ്​ ബാങ്കിന്‍റെ റേറ്റിങ്​ ഉയർത്ത്​ മുഡീസ്​. ബി 3യിൽ നിന്ന്​ ബി 2ലേക്കാണ്​ റേറ്റിങ്​ ഉയർത്തിയത്​. ബാങ്കിന്‍റെ സാമ്പത്തിക സ്ഥിതി ഇനിയും മെച്ചപ്പെടുമെന്ന പ്രതീക്ഷയും റേറ്റിങ്​ ഏജൻസി പങ്കുവെച്ചിട്ടുണ്ട്​.

ബാങ്കിന്‍റെ ബാധ്യതകൾ കുറയുന്നത്​ പ്രതീക്ഷക്ക്​ വക നൽകുന്നുണ്ടെന്ന്​​ മുഡീസ്​ വ്യക്​തമാക്കുന്നു. മൂലധനത്തിലും ലാഭത്തിലുമുണ്ടാവു​ന്ന പുരോഗതിയും യെസ്​ ബാങ്കിന്​ ഗുണകരമാവും. ബാങ്കിന്‍റെ പണവിതരണവും ലിക്വുഡിറ്റിയും മെച്ചപ്പെട്ടിട്ടുണ്ട്​.

സർക്കാർ യെസ്​ ബാങ്കിന്​ നൽകുന്ന പിന്തുണയും ​മുഡീസ്​ റേറ്റിങ്​ ഉയർത്തുന്നതിലേക്ക്​ നയിച്ചിട്ടുണ്ട്​. രാജ്യത്തെ മറ്റ്​ ചില സ്വകാര്യ ബാങ്കുകളും യെസ്​ ബാങ്കിനെ പിന്തുണക്കുമെന്ന്​ മുഡീസ്​ കണക്കുകൂട്ടുന്നു. 225 കോടിയാണ്​ യെസ്​ ബാങ്കിന്‍റെ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ അറ്റാദായം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ ഇത്​ 129 കോടിയായിരുന്നു. യെസ്​ ബാങ്കിന്‍റെ നിഷ്​ക്രിയ ആസ്​തിയുടെ തോതും കുറയുകയാണ്​.

Tags:    
News Summary - Yes Bank: Moody's upgrades rating to B2 from B3, changes outlook to positive

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.