സെറോക്സ് സി.ഇ.ഒ ജോൺ വിസ്റ്റിൻ അന്തരിച്ചു

ലണ്ടൻ: പ്രിന്റർ നിർമ്മാതാക്കളായ സെറോക്സ് ഹോൾഡിങ് കോർപറേഷൻ സി.ഇ.ഒ ജോൺ വിസ്റ്റീൻ അന്തരിച്ചു. ദീർഘകാലമായി അദ്ദേഹം അസുഖബാധിതനായി തുടരുകയായിരുന്നു. അപ്രതീക്ഷിതമായിരുന്നു വിസൻറ്റീനിന്റെ മരണമെന്ന് സെറോക്സ് പ്രതികരിച്ചു. സ്റ്റീവ് ബാൻഡോവാക്കിനെ ഇടക്കാല സി.ഇ.ഒയായി കമ്പനി പ്രഖ്യാപിച്ചു.

വൈസ് ചെയർമാനായാണ് വിസൻറ്റിൻ സെറോക്സിലെത്തുന്നത്. പിന്നീട് 2018ൽ സി.ഇ.ഒയായിമാറി. കാൾ ഇഷനാണ് അദ്ദേഹത്തെ സി.ഇ.ഒയായി നാമനിർദേശം ചെയ്തത്. നിലവിൽ സെറോക്സിന്റെ ഏറ്റവും വലിയ ഓഹരി ഉടമ വിസ്റ്റിനാണ്.

കോവിഡുകാലത്ത് ചെലവ് ചുരുക്കലിന്റെ ഭാഗമായി സെറോക്സിൽ വിപുലമായ പദ്ധതി തന്നെ വിസ്റ്റിൻ പ്രഖ്യാപിച്ചിരുന്നു. വിസ്റ്റിന്റെ കാലത്താണ് 35 ബില്യൺ ഡോളറിന് എച്ച്.പി ഇന്റർനാഷണലിനെ ഏറ്റെടുക്കാനുള്ള ശ്രമമുണ്ടായത്.

Tags:    
News Summary - Xerox CEO John Visentin dies at 59

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.