ജീവനക്കാരുടെ ശമ്പളവർധനവ് മരവിപ്പിക്കുമോ ?; ചോദ്യങ്ങൾക്ക് ഉത്തരം നൽകി വിപ്രോ

ബംഗളൂരു: ജീവനക്കാരുടെ ശമ്പളവർധനവ് മരവിപ്പിക്കു​മെന്ന അഭ്യൂഹങ്ങൾക്കിടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തി വിപ്രോ. സെപ്റ്റംബർ ഒന്ന് മുതൽ മുൻനിശ്ചയിച്ച പ്രകാരം ശമ്പളവർധനവുണ്ടാവുമെന്ന് വിപ്രോ അറിയിച്ചു. സാമ്പത്തികപാദത്തിലെ പ്രൊമോഷനുകൾ പൂർത്തിയാക്കിയെന്നും വിപ്രോ അറിയിച്ചു.

നേരത്തെ ജീവനക്കാർക്ക് നൽകുന്ന വേരിയബിൾ പേ വിപ്രോ പിടിച്ചുവെക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കാര്യത്തിൽ വ്യക്തതയുമായി വിപ്രോ രംഗത്തെത്തിയത്. മുൻ പ്രസ്താവനയിൽ നിന്ന് ഒരു മാറ്റവുമുണ്ടാവില്ലെന്നും ജീവനക്കാരുടെ ശമ്പളവർധനവ് സെപ്റ്റംബർ ഒന്ന് മുതൽ തന്നെ ഉണ്ടാവുമെന്നും വിപ്രോയെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു.

വേരിയബിൾ പേ സംബന്ധിച്ച് കൂടുതൽ പ്രതികരണത്തിനില്ലെന്നും വിപ്രോ അറിയിച്ചു. മിഡ്, സീനിയർ തലങ്ങളിലുള്ള ജീവനക്കാരുടെ വേരിയബിൾ പേ വിപ്രോ പിടിച്ചുവെക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

നേരത്തെ വിപ്രോയുടെ ലാഭത്തിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 18.8 ശതമാനത്തിൽ നിന്നും കഴിഞ്ഞപാദത്തിൽ ലാഭം 15 ശതമാനമായാണ് ഇടിഞ്ഞത്. സാമ്പത്തികപാദങ്ങളിലാണ് വിപ്രോ ജീവനക്കാർക്ക് വേരിയബിൾ പേ നൽകുന്നത്.

Tags:    
News Summary - Wipro Says No Change In Salary Increase Plan, Hike Effective From Sept 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.