ഓഫീസിലേക്ക് ജീവനക്കാരെ തിരിച്ചെത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്ന് ആമസോൺ

വാഷിങ്ടൺ: ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചെത്തിക്കാൻ ഒരു പദ്ധതിയുമില്ലെന്ന് ആമസോൺ. ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആൻഡി ജെസിയാണ് ഇക്കാര്യം അറിയിച്ചത്. ലോസ് എയ്ഞ്ചൽസിൽ നടന്ന പരിപാടിയിലാണ് ജെസിയുടെ പ്രഖ്യാപനം. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന കോർപ്പറേറ്റ് സ്റ്റാഫ് അംഗങ്ങളെ തിരിച്ചെത്തിക്കാൻ യാതൊരു പദ്ധതിയുമില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ചില ജോലികൾക്ക് കൂടുതൽ ഓഫീസ് സമയം ആവശ്യമായി വരും. ക്രിയേറ്റീവ്, ഹാർഡ്വെയർ ജീവനക്കാർ കൂടുതൽ സമയം ഓഫീസിൽ ആവശ്യമായി വരും. എന്നാൽ, എൻജീനിയർമാർ ഉൾപ്പടെയുള്ളവരെ കമ്പനിയിലേക്ക് എത്തിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണോയെന്ന കാര്യത്തിൽ ടീം മാനേജർമാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ഒക്ടോബറിലാണ് കോവിഡിനെ തുടർന്ന് ജീവനക്കാർക്ക് അനിശ്ചിതമായി ആമസോൺ വർക്ക് ഫ്രം ​ഹോം പ്രഖ്യാപിച്ചത്.

Tags:    
News Summary - Will Amazon require remote workers to return to office? What CEO said

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.