എന്തുകൊണ്ടാണ് കൂടുതൽ പേർ വെള്ളിയാഴ്ചകളിൽ 'വർക് ഫ്രം ഹോം' തെരഞ്ഞെടുക്കുന്നത്?

ലണ്ടൻ: യു.കെയിൽ ഏറ്റവും കൂടുതൽ ആളുകൾ വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കുന്ന ദിവസമായി വെള്ളി. ഈ ദിവസം യു.കെയിൽ 13 ശതമാനം ആളുകൾ മാത്രമാണ് ഓഫീസിലെത്തുന്നത്. ജീവനക്കാരുടെ കുറവ് കമ്പനികളെ ബാധിക്കുന്നതിനിടെ നിരവധി മേധാവിമാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാറുണ്ട്. ഇതിനിടെയാണ് ആളുക വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ദിവസം വെള്ളിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്.

വെള്ളിയാഴ്ചകളിലെ വർക്ക് ഫ്രം ഹോം യു.കെയിലെ പബ്ബുകളുടേയും ബാറുകളുടേയും കച്ചവടത്തെ കാര്യമായി ബാധിച്ചുവെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഇത് മൂലം വലിയ വരുമാനനഷ്ടമാണ് പല സ്ഥാപനങ്ങൾക്കും ഉണ്ടാവുന്നത്. ജീവനക്കാരെ ഓഫീസിലെത്തുന്ന വാഹനങ്ങൾക്കും ഇത് തിരിച്ചടിയുണ്ടാക്കുന്നു. എന്നാൽ, കമ്പനികളും ജീവനക്കാർക്കും വെള്ളിയാഴ്ചയിലെ വർക്ക് ഫ്രം ഹോമിൽ സന്തുഷ്ടരാണെന്നാണ് റിപ്പോർട്ടുകൾ.

ആഴ്ചവസാനത്തിലെ അവധി ദിനങ്ങൾക്കായി ഒരുങ്ങാൻ വെള്ളിയാഴ്ചയിലെ വർക്ക് ഫ്രം ഹോം കൊണ്ട് സാധിക്കുമെന്നാണ് യു.കെയിലെ വിവിധ കമ്പനികളിലെ ജീവനക്കാർ വ്യക്തമാക്കുന്നു. ജീവിതച്ചെലവ് വർധിച്ചത് മൂലം പലരും ആഴ്ചയിൽ ഒരു ദിവസമെങ്കിലും വർക്ക് ഫ്രം ഹോം തെരഞ്ഞെടുക്കാൻ നിർബന്ധിതരാവുകയാണ്. പല കമ്പനികളും വെള്ളിയാഴ്ച വർക്ക് ഫ്രം ഹോം നൽകുന്നതുകൊണ്ട് ആ ദിവസം ജീവനക്കാർ തെരഞ്ഞെടുക്കുന്നു.

Tags:    
News Summary - Why more people are working from home on Fridays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.