ഇലക്​ട്രിക്​ വാഹനങ്ങൾ എപ്പോൾ പുറത്തിറക്കും; മറുപടിയുമായി മാരുതി ചെയർമാൻ

ന്യൂഡൽഹി: ഇലക്​ട്രിക്​ വാഹനങ്ങൾ എപ്പോൾ പുറത്തിറക്കുമെന്ന ചോദ്യത്തിന്​ ഉത്തരവുമായി മാരുതി സുസുക്കി ചെയർമാൻ ആർ.സി.ഭാർഗവ. 2025ൽ മാത്രമേ ഇലക്​ട്രിക്​ വാഹനങ്ങൾ പുറത്തിറക്കുവെന്ന്​ അദ്ദേഹം പറഞ്ഞു. ഇലക്​ട്രിക്​ വാഹനവിപണിയിലേക്ക്​ കടന്നാൽ പ്രതിമാസം 10,000 കാറുകൾ വിൽക്കുകയാണ്​ ലക്ഷ്യം. കമ്പനിയുടെ രണ്ടാംപാദ ഫലങ്ങൾ പുറത്ത്​ വന്നതിന്​ പിന്നാലെ നടത്തിയ വിർച്വൽ കോൺഫറൻസിലാണ്​ പ്രതികരണം.

നിലവിലെ ഇലക്​ട്രിക്​ വാഹനവിപണിയിൽ ബാറ്ററി, ചാർജിങ്​ സ്​റ്റേഷനുകൾ, വൈദ്യുതി വിതരണം എന്നിവയെല്ലാം നിർവഹിക്കുന്നത്​ മറ്റ്​ കമ്പനികളാണ്​. അതുകൊണ്ട്​ ഇലക്​ട്രിക്​ വാഹനങ്ങളുടെ വില മാരുതിക്ക്​ തീരുമാനിക്കാനാവില്ല. ഇന്ധനവില ഉയരുന്ന സാഹചര്യത്തിൽ സി.എൻ.ജി വാഹനങ്ങൾക്ക്​ കൂടുതൽ പ്രാധാന്യം നൽകുമെന്നും മാരുതി ചെയർമാൻ അറിയിച്ചു.

പ്രതിവർഷം 20 ലക്ഷം കാറുകളാണ്​ മാരുതി വിൽക്കുന്നത്​. ഈ വർഷം പുറത്തിറക്കിയ എല്ലാ കാറുകൾക്കും നല്ല ഡിമാൻഡുണ്ട്​. നിലവിൽ ഇലക്​ട്രിക്​ വിപണിയിലേക്ക്​ ഇറങ്ങാൻ ഉദ്ദേശമില്ലെന്ന്​ അറിയിച്ച മാരുതി അതിനെ കുറിച്ച്​ 2025ന്​ ശേഷം മാത്രമേ ചിന്തിക്കുവെന്നും വ്യക്​തമാക്കി.

നേരത്തെ വാഗൺ ആറിന്‍റെ ഇലക്​ട്രിക്​ വകഭേദം മാരുതി ഇന്ത്യയിൽ പുറത്തിറക്കുമെന്ന്​ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാർത്തകൾ പൂർണമായും നിഷേധിക്കുകയാണ്​ മാരുതി സുസുക്കി ചെയർമാൻ. മാരുതിയുടെ പ്രധാന ഏതിരാളികളായ ടാറ്റ മോ​ട്ടോഴ്​സ്​ രണ്ട്​ ഇലക്​ട്രിക്​ കാറുകൾ പുറത്തിറക്കിയിരുന്നു. നെക്​സോൺ, ടിഗോർ കാറുകളുടെ ഇലക്​ട്രിക്​ വ​കഭേദമാണ്​ ടാറ്റ പുറത്തിറക്കിയത്​.

Tags:    
News Summary - When will electric vehicles be launched? Maruti Chairman responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.