വിസ്താര എയർ ഇന്ത്യയിൽ ലയിക്കും; കമ്പനിയിൽ സിംഗപ്പൂർ എയർലൈൻസിനും ഓഹരി പങ്കാളിത്തം

ന്യൂഡൽഹി: വിസ്താര എയർലൈൻസ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ലയിക്കും. 2024 മാർച്ചോടെ ഇടപാട് പൂർത്തിയാക്കാനാണ് കമ്പനിയുടെ പദ്ധതി. എയർ ഇന്ത്യ-വിസ്താര-എയർ ഇന്ത്യ എക്സ്പ്രസ്-എയർ ഏഷ്യ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ടാറ്റ സൺസിന് 74.9 ശതമാനം ഓഹരി പങ്കാളിത്തമുണ്ടാകും. ബാക്കിയുള്ള 25.1 ശതമാനം ഓഹരികൾ വിസ്താരയിൽ പങ്കാളിത്തമുള്ള സിംഗപ്പൂർ എയർലൈൻസിന്റെ ഉടമസ്ഥതയിലാവും.

ഇടപാടിന്റെ ഭാഗമായി സിംഗപ്പൂർ എയർലൈൻസ് 2000 കോടി എയർ ഇന്ത്യയിൽ ഉടൻ നിക്ഷേപിക്കും. നിലവിൽ വിസ്താരയിലെ 51 ശതമാനം ഓഹരികൾ ടാറ്റക്കും 49 ശതമാനം വിസ്താരക്കുമാണ്. 2013ലാണ് ഇരു കമ്പനികളും ചേർന്ന് വിമാനകമ്പനി തുടങ്ങിയത്. വിസ്താര എയർ ഇന്ത്യയിൽ ലയിക്കുന്നതോടെ രാജ്യത്തെ ഏറ്റവുംവലിയ വിമാന കമ്പനിയായി എയർ ഇന്ത്യ മാറും.

ഒരു വർഷം മുമ്പാണ് 18,000 കോടി നൽകി ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ വാങ്ങിയത്. പൊതുമേഖല സ്ഥാനങ്ങളിളെ നിക്ഷേപം കുറക്കുകയെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് എയർ ഇന്ത്യയുടെ ഓഹരികൾ പൂർണമായും വിൽക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. എയർ ഇന്ത്യയെ വാങ്ങിയപ്പോൾ തന്നെ ടാറ്റക്ക് ഓഹരി പങ്കാളിത്തമുള്ള വിസ്താര, എയർ ഏഷ്യ ഇന്ത്യ എന്നിവയെ ലയിപ്പിച്ച് എയർ ഇന്ത്യയെ രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറ്റുമെന്ന് ടാറ്റ ഗ്രൂപ്പ് പ്രഖ്യാപിച്ചിരുന്നു. 

Tags:    
News Summary - Vistara Merger Set, Here's How Air India Is Growing Bigger Since Tata Deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.