വിജയ്​ മല്യയുടെ 14 കോടിയുടെ സ്വത്ത്​ കണ്ടുകെട്ടി

ന്യൂഡൽഹി: ഇന്ത്യയിലെ ബാങ്കുകളുടെ കൺസോഷ്യത്തിൽ നിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ വിജയ്​ മല്യയുടെ 1.6 മില്യൺ യൂറോയുടെ ആസ്​തി കണ്ടുകെട്ടി. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റി​േൻറതാണ്​ നടപടി.

ഫ്രാൻസിലെ എഫ്​.ഒ.സി.എച്​ 32 അവന്യുവിലെ മല്യയുടെ ഉടമസ്ഥതയിലുള്ള കെട്ടിടമാണ്​ കണ്ടുകെട്ടിയത്​. എൻഫോഴ്​സ്​മെൻറ്​ ഡയറക്​ടറേറ്റിൻെറ നിർദേശപ്രകാരം ഫ്രാൻസിലെ അന്വേഷണ ഏജൻസിയുടേതാണ്​ നടപടി.

കിങ്​ ഫിഷർ എയർലൈൻസിനെതിരെ സി.ബി.ഐ രജിസ്​റ്റർ ചെയ്​ത കേസിലാണ്​ ഇ.ഡിയുടെ നടപടി. 2016 ജനുവരിയിൽ മല്യയുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവുണ്ടായിരുന്നു. നേരത്തെ വിജയ്​ മല്യയെ ഇന്ത്യക്ക്​ കൈമാറാൻ യു.കെയിലെ കോടതി ഉത്തരവിട്ടിരുന്നു.

Tags:    
News Summary - Vijay Mallya's Assets In France Worth 1.6 Million Euros Seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.