വായ്​പ തട്ടിപ്പ്​ കേസ്​; മല്യക്ക്​ തിരിച്ചടി, പാപ്പരായി പ്രഖ്യാപിച്ച്​ ബ്രിട്ടീഷ്​ കോടതി

ലണ്ടൻ: വിവാദ വ്യവസായി വിജയ്​ മല്യയെ ബ്രിട്ടീഷ്​ കോടതി പാപ്പരായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ ബാങ്കുകളിൽനിന്ന്​ വായ്​പയെടുത്ത്​ മുങ്ങിയ മല്യക്ക്​ തിരിച്ചടിയാകും ബ്രിട്ടീഷ്​ കോടതി വിധി. വിധിക്കെതിരെ ഉയർന്ന കോടതിയിൽ അപ്പീൽ പോകുമെന്നാണ്​ വിവരം.

കിങ്​ഫിഷൻ എയർലൈൻസുമായി ബന്ധപ്പെട്ട 9000കോടിയുടെ വായ്​പ തട്ടിപ്പ്​ കേസിൽ ഇ.ഡിയും സി.ബി.ഐയും അന്വേഷണം തുടരുകയാണ്​.

'വിചാരണ നേരിടാൻ അദ്ദേഹം ഇന്ത്യയിലേക്ക്​ മടങ്ങുമെന്നതി​ന്​ തെളിവുകളില്ല. കടം തിരികെ അടക്കുമെന്നതിനും മതിയായ തെളിവുകളില്ല. അതിനാൽ മല്യയെ പാപ്പരായി പ്രഖ്യാപിക്കുന്നു' -കോടതി പറഞ്ഞു.

തന്നെ ഇന്ത്യക്ക്​ കൈമാറരുതെന്ന മല്യയുടെ ആവശ്യം എല്ലാ കോടതികളും നിരസിച്ചിരുന്നു. എന്നാൽ ഇതുവരെ മല്യയെ ഇന്ത്യയിലേക്ക്​ തിരികെ എത്തിച്ചിട്ടില്ല. പാപ്പരായി പ്രഖ്യാപിച്ചതേ​ാടെ അദ്ദേഹത്തിന്‍റെ ആസ്​തികൾ -ബാങ്ക്​ അക്കൗണ്ട്​, ക്രെഡിറ്റ്​ കാർഡുകൾ അടക്കം ട്രസ്റ്റിക്ക്​ കൈമാറേണ്ടിവരും. ട്രസ്റ്റിയുടെ നേതൃത്വത്തിലായിരിക്കും എല്ലാ ആസ്​തികളും ബാധ്യതകളും കണക്കാക്കുക. കൂടാതെ ആസ്​തികൾ വിറ്റ്​ കടം വീട്ടുകയും ചെയ്യും. പാപ്പരായി പ്രഖ്യാപിച്ചാൽ നിർബന്ധമായും അയാൾ ട്രസ്റ്റിയുമായി സഹകരിക്കേണ്ടിവരും. മല്യയുടെ എല്ലാ ബാങ്ക്​ അക്കൗണ്ടുകളും നിലവിൽ മരവിപ്പിച്ചിരിക്കുകയാണ്​.

മല്യയുടെ ഫ്രാൻസിലെ കോടികൾ വിലമതിക്കുന്ന ആസ്​തികൾ ഇ.ഡി കണ്ടെത്തിയിരുന്നു. 14 കോടിയുടെ സ്വത്തുക്കളാണ്​ കണ്ടുകെട്ടിയത്​. 

Tags:    
News Summary - Vijay Mallya Declared Bankrupt By UK High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.