ടിക്​ ടോക്​ സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചു

വാഷിങ്​ടൺ: ടിക്​ ടോക്​ സി.ഇ.ഒ കെവിൻ മേയർ രാജിവെച്ചു. യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപ് ടിക്​ ടോകുമായി അമേരിക്കൻ കമ്പനികൾ നടത്തുന്ന ഇടപാടുകൾക്ക്​ നിരോധനമേർപ്പെടുത്തിയതിന്​ പിന്നാലെയാണ്​ രാജി. ദുഃഖത്തോടെ കമ്പനി വിടുകയാണെന്ന്​ മേയർ ജീവനക്കാർക്ക്​ അയച്ച കത്തിൽ പറഞ്ഞു.

ടിക്​ ടോക്​ ജനറൽ മാനേജർ വനേസ പാപ്പാസ്​ ആയിരിക്കും കമ്പനിയുടെ ഇടക്കാല ചെയർമാൻ. ഡിസ്​നിയിൽ വർഷങ്ങൾ സേവനമനുഷ്​ടിച്ചതിന്​ ശേഷമാണ്​ മേയർ ടിക്​ ടോകിലെത്തിയത്​.ഡിസ്​നിയുടെ സ്​ട്രീമിങ്​ സേവനമായ ഡിസ്​നി പ്ലസിന്​ പിന്നിൽ കെവിൻ മേയറായിരുന്നു. ടിക്​ ടോകി​െൻറ ഉടമസ്ഥരായ ബൈറ്റ്​ഡാൻസിൽ ചീഫ്​ ഓപ്പറേറ്റിങ്​ ഓഫീസറായാണ്​ അദ്ദേഹം ചൈനീസ്​ കമ്പനിയുമായുള്ള ബന്ധം തുടങ്ങിയത്​.

അതേസമയം, യു.എസിൽ ടിക്​ ടോകിനുണ്ടായ പ്രതിസന്ധി മറികടക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണെന്ന്​ ബൈറ്റ്​ഡാൻസ്​ സി.ഇ.ഒ സാങ്​ യിമിങ്​ പറഞ്ഞു. ഇന്ത്യയിൽ നിരോധനമേർപ്പെടുത്തുകയും അമേരിക്കയിൽ സാമ്പത്തിക ഇടപാടുകൾക്ക്​ നിയന്ത്രണം വരികയും ചെയ്​തതോടെ സമാനതകളില്ലാത്ത പ്രതിസന്ധിയാണ്​ ടിക്​ ടോക്​ അഭിമുഖീകരിക്കുന്നത്​. 

Tags:    
News Summary - TikTok CEO Mayer quits after three months, just as firm challenges U.S. ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.