നാല്​ ദിവസത്തിനുള്ളിൽ ഇലോൺ മസ്​കിനുണ്ടായത്​​ 1.97 ലക്ഷം കോടിയുടെ നഷ്​ടം

വാഷിങ്​ടൺ: ടെസ്​ല സ്ഥാപകൻ ഇലോൺ മസ്​കിന്​ നാല്​ ദിവസത്തിലുണ്ടായത്​ 1.97 ലക്ഷം കോടിയുടെ നഷ്​ടം. ചരിത്രത്തിലാദ്യാമായാണ്​ ടെസ്​ല മേധാവി ഇത്രയും വലിയ നഷ്​ടം നേരിടുന്നത്​. ഓഹരി വിലയിൽ ഇടിവുണ്ടായതാണ്​​ മസ്​കിന്​ വലിയ തിരിച്ചടിയായത്​​.

156.9 ബില്യൺ​ ഡോളർ ആസ്​തിയോടെ ലോക കോടിശ്വരൻമാരുടെ പട്ടികയിൽ ആമസോൺ സ്ഥാപകൻ ജെഫ്​ ​ബെസോസിന്​ പിന്നാലെ രണ്ടാം സ്ഥാനത്താണ്​ മസ്​ക്​. കഴിഞ്ഞയാഴ്ച ടെസ്​ല ഓഹരികളിൽ 11 ശതമാനം ഇടിവാണ്​ രേഖപ്പെടുത്തിയത്​. ഓഹരി വില 597.95 ഡോളറിലേക്ക്​ താഴ്​ന്നിരുന്നു.

ഡിസംബറിന്​ ശേഷം ഇതാദ്യമായാണ്​ ടെസ്​ലയുടെ ഓഹരി വില ഇത്രയും ഇടിയുന്നത്​. വിൽപന സമ്മർദമാണ്​ ടെസ്​ല ഓഹരികളു​ടെ വില ഇടിയുന്നതിനുള്ള പ്രധാന കാരണം. ജനുവരിയിലെ 837 ബില്യൺ ഡോളറിൽ നിന്ന്​ ടെസ്​ലയുടെ വിപണി മൂലധനം 574 ബില്യൺ ഡോളറിലേക്ക്​ കൂപ്പുകുത്തിയിരുന്നു. 

Tags:    
News Summary - Tesla Inc. chief executive officer has lost $27 billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.