Posted On
date_range Updated On
date_range കോവിഡിനിടയിൽ ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് ടി.സി.എസ്; ആറ് മാസത്തിനിടെ രണ്ടാമത്തെ വർധന
ബംഗളൂരു: കോവിഡിനിടയിൽ വീണ്ടും ജീവനക്കാരുടെ ശമ്പളം വർധിപ്പിച്ച് ഐ.ടി ഭീമൻ ടാറ്റ കൺസൾട്ടൻസി സർവീസ്. ആറ് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടി.സി.എസ് ജീവനക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത്. 4.7 ലക്ഷം ജീവനക്കാർക്ക് കോവിഡ് കാലത്ത് വളർച്ച നൽകുകയാണ് ലക്ഷ്യമെന്ന് ടി.സി.എസ് പ്രതികരിച്ചു.
ഒക്ടോബർ ഒന്നിനാണ് ഇതിന് മുമ്പായി ടി.സി.എസ് ശമ്പളം വർധിപ്പിച്ചത്. ഏപ്രിൽ മുതൽ ടി.സി.എസിലെ ശമ്പള വർധനവ് നിലവിൽ വരും. 12 മുതൽ 14 ശതമാനം വരെയാണ് ശമ്പള വർധനവ്. സാധാരണയായി ആറ് മുതൽ എട്ട് ശതമാനം വരെ ശമ്പള വർധനവാണ് ടി.സി.എസ് നൽകാറ്.
കമ്പനിയിലെ ജോലികയറ്റവും സാധാരണ പോലെ നടക്കുമെന്ന് ടി.സി.എസ് അറിയിച്ചിട്ടുണ്ട്. ജീവനക്കാരോടുള്ള പ്രതിബദ്ധതയാണ് ശമ്പളവർധനവിലൂടെ ടി.സി.എസ് നിർവഹിച്ചതെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.