എയർ ഇന്ത്യയിലെ തൊഴിലാളികളെ കൈകാര്യം ചെയ്യാൻ പ്രത്യേക സംഘത്തെ നിയോഗിച്ച് ടാറ്റ

ന്യൂഡൽഹി: എയർ ഇന്ത്യയിലെ തൊഴിലാളികളേയും യുണിയൻ സംസ്കാരത്തേയും കൈകാര്യം ചെയ്യാൻ ടാറ്റ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റിപ്പോർട്ട്. എച്ച്.ആർ വിഭാഗത്തിൽ വൈദഗ്ധ്യമുള്ള സംഘത്തേയാണ് ടാറ്റ ഗ്രൂപ്പ് നിയോഗിച്ചിരിക്കുന്നത്. ടാറ്റ സ്റ്റീലിൽ നിന്നും വിരമിച്ച മുതിർന്ന ഉദ്യോഗസ്ഥനായ സുരേഷ് ത്രിപാഠിയെ എയർ ഇന്ത്യയിൽ എത്തിക്കാനാണ് നീക്കം.

എയർ ഇന്ത്യ ജീവനക്കാരുടെ ശമ്പള സ്കെയിൽ, വേതനത്തിലെ വിവേചനം എന്നിവയെ സംബന്ധിച്ചെല്ലാം ഈ പ്രത്യേക സംഘം പഠനം നടത്തും. സി.ഇ.ഒ ചുമതലയേറ്റതിന് പിന്നാലെ ഇക്കാര്യത്തിലെല്ലാം ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ ടാറ്റ ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നത്.

അതേസമയം, ഇത്തരം വാർത്തകളോട് ടാറ്റ ഗ്രൂപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ തങ്ങൾക്ക് ലഭിക്കാനുള്ള കുടിശ്ശകകൾ നൽകണമെന്ന് ആവശ്യ​പ്പെട്ട് എയർ ഇന്ത്യ പൈലറ്റുമാരുടെ സംഘടന ടാറ്റ ഗ്രൂപ്പിന് കത്തെഴുതിയിരുന്നു.

എയർ ഇന്ത്യ എംപ്ലോയീസ് അസോസിയേഷൻ, ആൾ ഇന്ത്യ കാബിൻ ക്രൂ ​അസോസിയേഷൻ എന്നിവയും എയർ ഇന്ത്യ മാനേജ്മെന്റിന് കത്തെഴുതിയിരുന്നു. സർക്കാർ ഉടമസ്ഥതയിൽ നിന്നും എയർ ഇന്ത്യ സ്വകാര്യമേലയിലേക്ക് പോകുമ്പോൾ ജീവനക്കാർക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും ലഭിക്കില്ലെന്നാണ് ഇതുമായി ബന്ധപ്പെട്ട് വിദഗ്ധർ അഭിപ്രായപ്പെട്ടു.

Tags:    
News Summary - Tatas deploy HR experts for Air India synergy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.