എയർ ഇന്ത്യയെ വാങ്ങാൻ രത്തൻ ടാറ്റ ?

മുംബൈ: കടക്കെണിയിലായ എയർ ഇന്ത്യയെ വാങ്ങാനുള്ള നീക്കങ്ങൾക്ക്​ തുടക്കമിട്ട്​ ടാറ്റ ഗ്രൂപ്പ്​. ടാറ്റക്ക്​ ഓഹരി പങ്കാളിത്തമുള്ള വിസ്​താരയായിരിക്കും എയർ ഇന്ത്യയെ വാങ്ങുക. ഇതിനായി വിസ്​താരയിലെ മറ്റൊരു പ്രമുഖ ഓഹരി പങ്കാളികളായ സിംഗപ്പൂർ എയർലൈൻസുമായി ടാറ്റ ചർച്ചകൾ തുടങ്ങി.

സിംഗപ്പൂർ എയർലൈൻസിൽ നിന്ന്​ ഇടപാടിന്​ അനുമതി ലഭിച്ചില്ലെങ്കിൽ ടാറ്റ ഒറ്റക്ക്​ ലേലത്തിൽ പ​ങ്കെടുക്കാനുള്ള സാധ്യതയുമുണ്ട്​. എയർ ഇന്ത്യയെ ഏറ്റെടുത്താൽ എല്ലാ എയർലൈൻ വ്യവസായവും ഒറ്റ കുടക്കീഴിലാക്കാണ്​ ടാറ്റയുടെ നീക്കം.

എയർലൈൻ ബിസിനസ്​ ഒന്നിപ്പിക്കുമെന്ന്​ ഞങ്ങളുടെ ചെയർമാൻ പറഞ്ഞിട്ടുണ്ട്​. വ്യോമയാനരംഗത്ത്​ ടാറ്റക്ക്​ വ്യത്യസ്​ത എയർലൈനുകൾ ആവശ്യമില്ല. എയർ ഇന്ത്യയെ വാങ്ങുന്നതിന്​ വിസ്​താരയുടെ മറ്റ്​ ഓഹരി ഉടമകളും സമ്മതിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ ടാറ്റ ഗ്രൂപ്പിൻെറ ഡയറക്​ടർമാരിലൊരാൾ ഇക്കണോമിക്​സ്​ ടൈംസിനോട്​ പ്രതികരിച്ചു. 

Tags:    
News Summary - Tata Sons in talks with Vistara co-pilot Singapore Airlines to jointly bid for Air India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.