എയർ ഇന്ത്യയെ ലോകോത്തര വിമാന കമ്പനിയാക്കുമെന്ന്​ ടാറ്റ

ന്യൂഡൽഹി: ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന രീതിയിൽ എയർ ഇന്ത്യയെ ലോകോത്ത വിമാന കമ്പനിയാക്കുമെന്ന്​ ടാറ്റ സൺസ്​ ചെയർമാൻ എൻ.ചന്ദ്രശേഖരൻ. എയർ ഇന്ത്യ ടാറ്റക്ക്​ കൈമാറുമെന്ന കേന്ദ്രസർക്കാറിന്‍റെ പ്രഖ്യാപനം പുറത്ത്​ വന്നതിന്​ പിന്നാലെയാണ്​ അദ്ദേഹത്തിന്‍റെ പ്രതികരണം. എയർ ഇന്ത്യയുടെ ഉടമസ്ഥാവകാശം ടാറ്റക്ക്​ ലഭിച്ചുവെന്ന്​ അഭിമാനത്തോടെ പറയുകയാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ഇത്​ ചരിത്രമുഹൂർത്തമാണ്​. രാജ്യത്തിന്‍റെ ഔദ്യോഗിക എയർലൈൻ സ്വന്തമാക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്​. ഈയൊരു അവസരത്തിൽ ഇന്ത്യൻ വ്യോമയാനമേഖലയുടെ അതികായനായ ജെ.ആർ.ഡി ടാറ്റക്ക്​ ആദരമർപ്പിക്കുകയാണെന്നും എൻ.ചന്ദ്രശേഖരൻ പറഞ്ഞു.

68 വർഷത്തിന്​ ശേഷമാണ്​ എയർ ഇന്ത്യ വീണ്ടും ടാറ്റയുടെ കൈകളിലേക്ക്​ എത്തുന്നത്​. 1932ൽ ടാറ്റ ഗ്രൂപ്പ്​ തുടങ്ങിയ ടാറ്റ എയർലൈൻസാണ്​ പിന്നീട്​ ദേശസാൽക്കരണം നടന്നപ്പോൾ എയർ ഇന്ത്യയായി പരിണമിച്ചത്​. 

Tags:    
News Summary - Tata Motors to make Air India a world-class airline

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.