റിലയൻസ്​ ഇനി ഓഹരി വിപണിയിലെ രാജാവല്ല; മുകേഷ്​ അംബാനിക്ക്​ കിരീടം നഷ്​ടമാവു​േമ്പാൾ...

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിന്​ ഓഹരി വിപണിയിൽ തിരിച്ചടി. വിപണി മൂലധനത്തിൽ റിലയൻസിന്‍റെ റെക്കോർഡ്​ എച്ച്​.ഡി.എഫ്​.സിയും ടാറ്റയും മറികടന്നു. റിലയൻസിന്‍റെ 200 മില്യൺ ഡോളറിന്‍റെ റെക്കോർഡ്​ ഇരു കമ്പനികളും മറികടന്നു.

ടാറ്റ ഗ്രൂപ്പ്​ ഓഫ്​ കമ്പനീസിന്‍റെ വിപണിമൂലധനം 232 ബില്യൺ ഡോളറായി ഉയർന്നു. എച്ച്​.ഡി.എഫ്​.സിയുടേയും സഹ കമ്പനികളുടെയും മൂല്യം 208 ബില്യണായി ഉയർന്നു. ടാറ്റയുടെ 18 കമ്പനികളുടെ വിപണി മൂലധനം 16,97,766 കോടിയായാണ്​ ഉയർന്നത്​. എച്ച്​.ഡി.എഫ്​.സി ഗ്രൂപ്പി​േന്‍റത്​ 15,23,489 ആയും ഉയർന്നു. കഴിഞ്ഞ സെപ്​തംബറിലാണ്​ റിലയൻസിന്‍റെ വിപണിമൂലധനം 200 ബില്യൺ ഡോളർ കടന്നത്​. അതിന്​ ശേഷം റിലയൻസിന്‍റെ ഓഹരി വില 16 ശതമാനം ഇടിഞ്ഞിരുന്നു.

ഇതിനൊപ്പം ഏറ്റവും ഉയർന്ന വെയ്​റ്റഡ്​ സ്​റ്റോക്കെന്ന റെക്കോർഡും റിലയൻസിന്​ നഷ്​ടമായി. തിങ്കളാഴ്ച നിഫ്​റ്റിയിൽ റിലയൻസിന്‍റെ വെയിറ്റേജ്​ 10.08 ശതമാനത്തിൽ നിന്ന്​ 9.82 ശതമാനമായി ഇടിഞ്ഞു. 15 ശതമാനം വെയിറ്റേജോടെ എച്ച്​.ഡി.എഫ്​.സിയാണ്​ ഒന്നാം സ്ഥാനത്ത്​. 

Tags:    
News Summary - Tata, HDFC groups surge past record set by Reliance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.