കൃത്രിമമായി ലാഭമുണ്ടാക്കി; മുകേഷ്​ അംബാനിക്ക്​ 40 കോടി പിഴയിട്ട്​ സെബി

മുംബൈ: റിലയൻസ്​ ഇൻഡസ്​ട്രീസിന്​ 25 കോടിയും മുകേഷ്​ അംബാനിക്കും 15 കോടിയും പിഴയിട്ട്​ സെബി. 2007 നവംബറിൽ റിലയൻസ്​ പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരികളിൽ കൃത്രിമം കാണിച്ചതിനാണ്​ പിഴ ശിക്ഷ.

റിലയൻസ്​ പെട്രോളിയം ലിമിറ്റഡിന്‍റെ ഓഹരി വിൽപനയുമായി ബന്ധപ്പെട്ട ക്രമക്കേടിലാണ്​ അംബാനിക്ക്​ പിഴശിക്ഷ ലഭിച്ചത്​. 2007ലാണ്​ ഓഹരിയുടെ വിൽപന നടത്തിയത്​. ഓഹരിയുടെ വിലയിൽ കൃത്രിമം നടത്തി അംബാനിയും റിലയൻസും അനധികൃത ലാഭമുണ്ടാക്കിയെന്നാണ്​ ആരോപണം​.

ഇതിന്​ പിന്നാലെ 2007 മാർച്ചിൽ റിലയൻസ്​ പെട്രോളിയത്തിലെ 4.1 ശതമാനം ഓഹരി വിൽക്കാൻ റിലയൻസ്​ ഇൻഡസ്​ട്രീസ്​ ശ്രമം നടത്തി. പിന്നീട്​ 2009ൽ റിലയൻസ്​ പെട്രോളിയം റിലയൻസ്​ ഇൻഡസ്​ട്രീസിൽ ലയിച്ചു. സെബി ഓഫീസർ ബി.ജെ ദിലീപിന്‍റെ 95 പേജുള്ള ഉത്തരവിൽ ഓഹരി വിലയിൽ കൃത്രിമം കാണിക്കുന്നത്​ നിക്ഷേപകരുടെ ആത്​മവിശ്വാസത്തെ തകർക്കുമെന്ന്​ പരാമർശിക്കുന്നുണ്ട്​.

Tags:    
News Summary - SEBI Imposes Rs 40 Crore Fine On Reliance Industries, Mukesh Ambani For Manipulative Trades In RPL

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.