റീടെയിൽ മേഖലയിലെ ആധിപത്യം; റിലയൻസിനെതിരെ ആർ.എസ്​.എസ്​ അനുകൂല സംഘടനയും

ന്യൂഡൽഹി: കർഷക സമരത്തെ തുടർന്ന്​ മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിനെതിരെ പ്രതിഷേധം കനക്കുകയാണ്​. സമൂഹമാധ്യമങ്ങളിൽ റിലയൻസ്​ ഉൽപന്നങ്ങൾ ബഹിഷ്​കരിക്കണമെന്ന ആഹ്വാനങ്ങൾ വലിയ രീതിയിൽ ഉയരുന്നുണ്ട്​​. പ്രതിഷേധങ്ങളെ തുടർന്ന്​ റിലയൻസി​െൻറ ടെലികോം വിഭാഗമായ ജിയോ 30 ലക്ഷം പേർ ഉപേക്ഷിച്ചുവെന്നാണ്​ ​റിപ്പോർട്ടുകൾ. ഇപ്പോൾ ആർ.എസ്​.എസ്​ അനുകൂലസംഘടനയായ സ്വദേശി ജാഗരൺ മഞ്ചും റിലയൻസിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്​. റീടെയിൽ മേഖലയിലെ റിലയൻസി​െൻറ ഇടപെടലുകളാണ്​ സ്വദേശി ജാഗരൺ മഞ്ചിനെ ചൊടുപ്പിച്ചത്​.

കർഷകർ, ചെറുകിട വിൽപനക്കാൾ, മൊത്തവിൽപനക്കാർ, ഉപഭോക്​താക്കൾ എന്നിവരെ ചൂഷണം ചെയ്​താണ്​ റിലയൻസ്​ റീടെയിൽ മേഖലയിൽ മേധാവിത്വം ഉറപ്പിക്കുന്നതെന്നാണ്​ സംഘടനയുടെ പ്രധാന ആരോപണം. ഇതിനൊപ്പം ബഹുരാഷ്​ട്ര കമ്പനികളുടെ മേഖലയിലെ ഇടപെടലുകൾ നിയന്ത്രിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നുണ്ട്​. ഇതിനായി നേരിട്ടുള്ള വിദേശനിക്ഷേപത്തിൽ മാറ്റം വരുത്തണമെന്ന്​ സ്വദേശി ജാഗരൺ മഞ്ച്​ ആവശ്യപ്പെടുന്നുണ്ട്​​.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ തൊഴിലുകൾ സൃഷ്​ടിക്കുന്ന മേഖലകളിലൊന്നാണ്​ റീടെയിൽ. ബഹുരാഷ്​ട്ര കുത്തകകളുടെ മേഖലയിലേക്കുള്ള കടന്നു വരവ്​ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ്​ സംഘടനയുടെ പ്രധാന ആരോപണം. ഇതിനെതിരെ കേന്ദ്രസർക്കാർ ജാഗ്രത പുലർത്തണമെന്നും ഇവർ ആവശ്യപ്പെടുന്നുണ്ട്​.

Tags:    
News Summary - RSS-affiliate Swadeshi Jagran Manch alleges ‘nexus’ in retail trade

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.