'തൂലികയുടെ രാജാവ്'; റോട്ടോമാക്​ ഉടമ വിക്രം കോത്താരി അന്തരിച്ചു

കാൺപൂർ: റോട്ടോമാക്ക് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വിക്രം കോത്താരി അന്തരിച്ചു. ദീർഘകാലം അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്ച ഉത്തർ പ്രദേശിലെ തിലക് നഗറിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. 73 വയസ്സായിരുന്നു. തട്ടിപ്പ്​ കേസിൽ അറസ്റ്റിലായി രണ്ട് വർഷത്തെ ജയിൽ വാസത്തിനിടെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് ജാമ്യത്തിലിരിക്കെയാണ് മരണം.

പാൻമസാല കമ്പനിയിലൂടെയാണ്​ കോത്താരി വ്യവസാരംഗ​ത്തേക്ക്​ ചുവട്​ വെക്കുന്നത്​. 1995ലാണ്​ റോട്ടോമാകിന്​ കോത്താരി തുടക്കം കുറിക്കുന്നത്​. പിന്നീട്​ 'പെൻ കിംഗ്' എന്ന പേരിൽ 38 രാജ്യങ്ങളിൽ വിക്രം കോത്താരി പ്രശസ്തനായി.

വിക്രം കോത്താരി ഏഴ് ബാങ്കുകൾ ചേർന്ന കൺസോട്യത്തിൽ നിന്ന് 3,700 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ബാങ്ക് ഓഫ് ബറോഡ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2018 ൽ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഇദ്ദേഹത്തിൻറെ വസതിയിലുൾപ്പെടെ റെയ്ഡ് നടത്തുകയും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.സിബിഐക്ക് പുറമെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചിരുന്നു. ഇതേ കേസിൽ അറസ്റ്റിലായ മകൻ രാഹുൽ കോത്താരി ജയിലിൽ തുടരുകയാണ്.

Tags:    
News Summary - Rotomac owner Vikram Kothari passes away in Kanpur at the age of 73

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.