റിലയൻസിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിക്കുന്നു

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസിൽ വെട്ടികുറച്ച ശമ്പളം പുനഃസ്ഥാപിക്കുന്നനു. ഇക്കണോമിക്​സ്​ ടൈംസാണ്​ വാർത്ത പുറത്ത്​ വിട്ടത്​. കോവിഡ്​ സമയത്ത്​ പ്രവർത്തിച്ച ഹൈഡ്രോകാർബൺ വ്യവസായത്തിലെ ജീവനക്കാർക്ക്​ 30 ശതമാനം ശമ്പളം അഡ്വാൻസായി നൽകാനും റിലയൻസിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോർട്ടുകൾ.

പ്രതിവർഷ  15 ലക്ഷത്തിന്​  മുകളിലുള്ളിൽ ശമ്പളമുള്ളവരുടെ വേതനം 10 മുതൽ 50 ശതമാനം വരെ കുറച്ചിരുന്നു. 2020 ഏപ്രിൽ ഒന്ന്​ മുതലാണ്​ ശമ്പളം വെട്ടികുറച്ചത്​. ഇത് പുനഃസ്ഥാപിക്കാൻ റിലയൻസ്​ ഒരുങ്ങുന്നുവെന്നാണ്​ റിപ്പോർട്ട്​.

 കമ്പനിയുടെ ടോപ്​ ലെവൽ മാനേജ്​മെൻറ്​ ജോലിക്കാരുടെ​ ശമ്പളമാണ്​ കുറച്ചത്​. കോവിഡ്​ മൂലം റിലയൻസി​െൻറ എനർജി വ്യവസായത്തിൽ നിന്നുള്ള വരുമാനത്തിൽ കുറവുണ്ടായിട്ടുണ്ട്​. 33 ശതമാനം കുറവാണ്​ എനർജി വ്യവസായത്തിൽ മാത്രമുണ്ടായത്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.