കോവിഡ്​ തിരിച്ചടിയായി; റിലയൻസി​െൻറ ലാഭത്തിൽ 15 ശതമാനം ഇടിവ്​, ജിയോക്ക്​ വൻ നേട്ടം

മുംബൈ: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഇൻഡസ്​ട്രീസി​െൻറ രണ്ടാം പാദ ലാഭം 15 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷവുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ ഇടിവ്​ രേഖപ്പെടുത്തിയത്​. 9,567 കോടിയാണ്​ റിലയൻസി​െൻറ ആകെ ലാഭം. കഴിഞ്ഞ വർഷം രണ്ടാം പാദത്തിൽ റിലയൻസിന്​ 11,262 കോടി ലാഭമുണ്ടായിരുന്നു.

റിലയൻസി​െൻറ ഓപ്പറേഷൻസ്​ വിഭാഗത്തിൽ നിന്നുള്ള വരുമാനത്തിൽ 24 ശതമാനം ഇടിവ്​ രേഖപ്പെടുത്തി. വരുമാനം 1,16,195 കോടിയായാണ്​ കുറഞ്ഞത്​. കോവിഡും തുടർന്നുണ്ടായ ലോക്​ഡൗണുമാണ്​ തിരിച്ചടിയായതെന്ന്​ റിലയൻസ്​ പത്രകുറിപ്പിൽ വ്യക്​തമാക്കി.

അതേസമയം റിലയൻസ്​ ജിയോയുടെ ലാഭം മൂന്നിരട്ടി വർധിച്ചു. സാമ്പത്തിക വർഷത്തി​െൻറ ഒന്നാം പാദവുമായി താരതമ്യം ചെയ്യു​േമ്പാൾ 12.85 ശതമാനം നേട്ടം രേഖപ്പെടുത്തി. 2,844 കോടിയാണ്​ ജിയോയുടെ ലാഭം. ഒ​​രു ഉപയോക്​താവിൽ നിന്ന്​ ശരാശരി ലഭിക്കുന്ന വരുമാനം 140.3 രൂപയിൽ നിന്നും 145 രൂപയായി വർധിച്ചു. 

Tags:    
News Summary - RIL Q2 results: Firm beats Street estimates, profit drops 15% YoY

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.