ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും മെയ്​ ഒന്ന്​ മുതൽ വാക്​സിൻ നൽകുമെന്ന്​ റിലയൻസ്​

മുംബൈ: ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വാക്​സിൻ നൽകുമെന്ന്​ അറിയിച്ച്​ റിലയൻസ്​ ഇൻഡസ്​ട്രീസ്​. ഇതിനായി ആർ-സുരക്ഷ എന്ന പേരിൽ വാക്​സിനേഷൻ പദ്ധതിക്കും റിലയൻസ്​ തുടക്കം കുറിച്ചു. റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാൻ മുകേഷ്​ അംബാനി, ഭാര്യ നിത അംബാനി എന്നിവരാണ്​ വാക്​സിനേഷൻ പദ്ധതിയെ കുറിച്ച്​ അറിയിച്ചത്​.

അടുത്ത ദിവസങ്ങളിൽ​ കോവിഡ്​ രോഗികളുടെ എണ്ണം ഉയർന്നേക്കാം. ചിലപ്പോൾ രോഗബാധ കുറയാൻ ആഴ്ചകൾ കഴിഞ്ഞേക്കും. ഈ സാഹചര്യത്തിൽ നാം ജാഗ്രതയോടെ പെരുമാറണമെന്നും കർശനമായ നിയന്ത്രണം പാലിച്ച്​ മുന്നോട്ട്​ പോകണമെന്ന് ജീവനക്കാർക്ക്​ അയച്ച കത്തിൽ മുകേഷ്​ അംബാനി അഭ്യർഥിച്ചു.

സുരക്ഷിതരാകാൻ ഒട്ടും താമസിക്കരുത്​. വാക്​സിന്​ യോഗ്യതയുള്ള മുഴുവൻ റിലയൻസ്​ ജീവനക്കാരും കുടുംബാംഗങ്ങളും എത്രയും പെ​ട്ടെന്ന്​ വാക്​സിനെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നുണ്ട്​. നേരത്തെ കമ്പനികൾക്ക്​ നിർമാതാക്കളുമായി ബന്ധപ്പെട്ട്​ അവരുടെ ജീവനക്കാർക്ക്​ വാക്​സിൻ ലഭ്യമാക്കാനുള്ള അവസരം കേന്ദ്രസർക്കാർ നൽകിയിരുന്നു.

Tags:    
News Summary - Reliance to roll out its own Covid-19 vaccination programme for staff on May 1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.