യു.പിയിൽ 75,000 കോടിയുടെ നിക്ഷേപം നടത്തും; ഒരു ലക്ഷം തൊഴിലുകൾ സൃഷ്ടിക്കും -മുകേഷ് അംബാനി

ന്യൂഡൽഹി: യു.പിയിൽ 75,000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത നാല് വർഷത്തിനുള്ളിൽ ഒരു ലക്ഷം തൊഴിലുകൾ യു.പിയിൽ സൃഷ്ടിക്കുകയെന്നതും ലക്ഷ്യമാണെന്ന് അംബാനി പറഞ്ഞു. യു.പി നിക്ഷേപക സംഗമത്തിൽ സംസാരിക്കുമ്പോഴാണ് അംബാനിയുടെ പരാമർ​ശം.

ടെലികോം, റീടെയിൽ, ഊർജം തുടങ്ങിയ മേഖലകളിലാണ് നിക്ഷേപം നടത്തുക. 2023 ഡിസംബറിൽ യു.പിയിൽ 5ജി സേവനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 10 ജിഗാവാട്ടിന്റെ വൈദ്യുതി ഉൽപാദന യൂനിറ്റ് സ്ഥാപിക്കുമെന്നും മുകേഷ് അംബാനി പറഞ്ഞു.

വികസിത രാഷ്ട്രമാകാനുള്ള ഇന്ത്യയുടെ പ്രവർത്തനങ്ങൾക്ക് അടിത്തറയിടുന്നതാണ് ഈ വർഷത്തെ ബജറ്റ്. ഇന്ത്യ വളർച്ചയുടെ പാതയിലാണ്. വൻ തുക മൂലധനചെലവിനായി നീക്കിവെച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യു.പിയിലെ നിക്ഷേപക സംഗമം ഉദ്ഘാടനം ചെയ്തത്. ഫെബ്രുവരി 10 മുതൽ 12ാം തീയതി വരെയാണ് സംഗമം നടക്കുന്നത്. 

Tags:    
News Summary - Reliance to invest Rs 75,000 crore in UP, Jio 5G rollout by December: Mukesh Ambani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.