'റഷ്യൻ എണ്ണയില്ല'; മിഡിൽ ഈസ്റ്റ് കമ്പനികളുമായി കരാർ ഒപ്പിടാൻ റിലയൻസ്

ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ചതിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ നിന്നും കൂടുതൽ ഇന്ധനം വാങ്ങി റിലയൻസ് ഇൻഡസ്ട്രീസ്. യു.എസ് ഉപരോധത്തെ തുടർന്നാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി റിലയൻസ് നിയന്ത്രിച്ചത്. പകരം മിഡിൽ ഈസ്റ്റിൽ നിന്നും റിലയൻസ് കൂടുതൽ എണ്ണ വാങ്ങി തുടങ്ങി.

സൗദി അറേബ്യയി​ലെ ഖാഫ്ജി എണ്ണപ്പാടത്ത് നിന്നും ഇറാഖിലെ ബസറാഹിൽ നിന്നും ഖത്തറിലെ അൽ ഷഹീനിൽ നിന്നും കൂടുതൽ എണ്ണവാങ്ങാനാണ് റിലയൻസിന്റെ പദ്ധതി. ഇതിന് പുറമേ യു.എസിൽ നിന്ന് വെസ്റ്റ് ടെക്സാസ് ഇന്റർമിഡിയേറ്റ് ക്രൂഡോയിലും വാങ്ങും. ഡിസംബർ-ജനുവരി മാസങ്ങളിലായി റിലയൻസിന് മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നും എണ്ണയെത്തും.

റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്ത കമ്പനി റിലയൻസായിരുന്നു. ​റോസ്നെറ്റുമായി റിലയൻസിന് ദീർഘകാല കരാറുമുണ്ടായിരുന്നു. എന്നാൽ, റഷ്യക്കെതിരെ യു.എസ് നടപടി കടുപ്പിച്ചതോടെയാണ് റിലയൻസും പിന്നിൽ പോകുന്നത്. ഈ മാസം മാത്രം 10 മില്യൺ ബാരൽ എണ്ണയാണ് റിലയൻസ് വാങ്ങിയത്. അതേസമയം, ഇക്കാര്യത്തിൽ പ്രതികരിക്കാൻ റിലയൻസ് തയാറായിട്ടില്ല.

ബ്രസീലിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യാൻ റിലയൻസിന് പദ്ധതിയിട്ടുണ്ട്. റഷ്യൻ എണ്ണകമ്പനികൾക്ക് വിലക്ക് വന്നതോടെ ബ്രെന്റ് ക്രൂഡിന്റെ വില അഞ്ച് ശതമാനം ഉയർന്നിട്ടുണ്ട്. റോസ്നെഫ്റ്റിനും ലുക്ഓയിലിനും ഉപരോധം വന്നതോടെ റഷ്യയിൽ നിന്നുള്ള ചൈന ഇന്ത്യ പോലുള്ള രാജ്യങ്ങളുടെ എണ്ണ ഇറക്കുമതിയിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. റോസ്നെഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള നയാരയുടെ പ്രവർത്തനവും ഇതോടെ പ്രതിസന്ധിയിലായിട്ടുണ്ട്. 

റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്താൻ റിലയൻസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. റഷ്യയിൽ നിന്ന് പ്രതിദിനം 500,000 ബാരൽ എണ്ണയാണ് റിലയൻസ് ഇറക്കുമതി ചെയ്യുന്നത്. സ്വകാര്യ കമ്പനിയായ റോസ്നെഫ്റ്റിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കാനാണ് റിലയൻസ് ഒരുങ്ങുന്നത്. റഷ്യയിൽ ക്രൂഡോയിൽ വാങ്ങുന്ന പ്രമുഖ കമ്പനികളിലൊന്നാണ് റിലയൻസ്. റഷ്യൻ എണ്ണ കമ്പനികൾക്ക് യു.എസ് ഉപരോധമേർപ്പെടുത്തിയതിന് പിന്നാലെ റിലയൻസിന്റെ ഓഹരിവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1.12 ശതമാനത്തിന്റെ ഇടിവാണ് റിലയൻസ് ഓഹരികൾക്കുണ്ടായത്

Tags:    
News Summary - Reliance snaps up Middle East oil after Russia sanctions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.