ന്യൂഡൽഹി: രാജ്യത്തെ വാക്സിൻ ലഭ്യതയറിയാൻ സംവിധാനമൊരുക്കി ടെലികോം സേവനദാതാക്കളായ റിലയൻസ് ജിയോ. വാട്സാപ്പിെൻറ സഹായത്തോടെ ഉപയോക്താക്കൾ വാക്സിൻ വിവരങ്ങൾ നൽകുന്ന സംവിധാനത്തിനാണ് ജിയോ തുടക്കം കുറിച്ചിരിക്കുന്നത്.
7000770007 എന്ന നമ്പറിൽ hi എന്ന വാട്സാപ്പ് മെസേജ് അയച്ചാൽ വാക്സിൻ ലഭ്യത അറിയുമെന്നാണ് ജിയോയുടെ അവകാശവാദം. പിൻകോഡ് നൽകിയാൽ ഒരു പ്രദേശത്തെ വാക്സിൻ ലഭ്യതയിൽ ജിയോ വിവരങ്ങൾ നൽകും. നേരത്തെ റിച്ചാർജ്, പേയ്മെൻറുകൾ എന്നിവയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകിയിരുന്ന ജിയോയുടെ വാട്സാപ്പ് ബിസിനസ് അക്കൗണ്ടിൽ വാക്സിൻ ലഭ്യത അറിയാനുള്ള സംവിധാനം കൂടി കൂട്ടിച്ചേർക്കുകയായിരുന്നു.
കോവിഡ് രണ്ടാം തരംഗത്തിെൻറ സാഹചര്യത്തിൽ 300 മിനിട്ട് സൗജന്യ കോളുകൾ നൽകുമെന്ന് ജിയോ പ്രഖ്യാപിച്ചിരുന്നു. കോവിഡ് മൂലം റീചാർജ് ചെയ്യാൻ കഴിയാത്തവർക്ക് ആനുകൂല്യം നൽകുമെന്നാണ് കമ്പനി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.