റിലയൻസുമായുള്ള പോരിൽ ആമസോണിന് ഇടക്കാല​ ജയം; ഫ്യൂച്ചർ ഗ്രൂപ്പ്​ വിൽപനക്ക്​ സ്​റ്റേ

ന്യൂഡൽഹി: മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ്​ ഗ്രൂപ്പുമായുള്ള കേസിൽ യു.എസ്​ ഭീമൻ ആമസോണിന്​ ഇക്കാല ആശ്വാസം. കിഷോർ ബിയാനിയുടെ ഉടമസ്ഥതയിലുളള ഫ്യൂച്ചർ ഗ്രൂപ്പി​െൻറ 24,900 രൂപയുടെ ഓഹരികൾ വിൽക്കുന്നത്​ സിംഗപ്പൂർ തർക്കപരിഹാര കോടതി തടഞ്ഞു. വിൽപനക്ക്​ ഇടക്കാല സ്​റ്റേയാണ്​ അനുവദിച്ചിരിക്കുന്നത്​.

ഫ്യൂച്ചർ ഗ്രൂപ്പിൻറ ലിസ്​റ്റ്​ ചെയ്യാത്ത കമ്പനിയായ ഫ്യൂച്ചർ കൂപ്പണിൽ ആമസോണിന്​ 49 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്​. ഫ്യൂച്ചർ റീടെയിലി​െൻറ 7.3 ശതമാനം ഓഹരികൾ ഫ്യൂച്ചർ കൂപ്പണി​െൻറ ഉടമസ്ഥതയിലാണ്​. ഫ്യൂച്ചർ റിടെയിലിലെ ഓഹരി വിൽപന നടപടികൾ തുടങ്ങിയതോടെ ആമസോൺ നിയമനടപടികളുമായി മുന്നോട്ട്​ വരികയായിരുന്നു.

ഇന്ന്​ ഇന്ത്യൻ റീടെയിൽ വിപണിയിൽ ഏറ്റവും സ്വാധീനമുള്ള കമ്പനി മുകേഷ്​ അംബാനിയുടെ ഉടമസ്ഥതയുള്ള റിലയൻസ്​ റീടെയിലാണ്​. പക്ഷേ ഓൺലൈൻ വിപണിയിൽ ആമസോണാണ്​ മുമ്പിൽ. റിടെയിൽ വിപണിയിലെ സമഗ്രാധിപത്യം ലക്ഷ്യമിട്ട്​ വാൾമാർട്ടുമായി റിലയൻസ്​ ധാരണയിലെത്തിയിരുന്നു. വാൾമാർട്ടി​െൻറ കൂടി സഹായത്തോടെ ജിയോ മാർ​ട്ടെന്ന ഓൺലൈൻ ശൃഖല വിപുലപ്പെടുത്തുകയായിരുന്നു റിലയൻസി​െൻറ ലക്ഷ്യം. ഇത്​ ആമസോണിനാവും കനത്ത വെല്ലുവിളി ഉയർത്തുക. ഇന്ത്യയിലെ മറ്റൊരു പ്രമുഖ റീടെയിൽ ഗ്രൂപ്പായ ഫ്യൂച്ചറിനെ കൂടി സ്വന്തമാക്കിയാൽ മേഖലയിൽ റിലയൻസി​െൻറ സമഗ്രാധിപത്യമുണ്ടാവുമെന്ന്​ ഉറപ്പാണ്​. ഇത്​ തിരിച്ചറിഞ്ഞാണ്​ ആമസോൺ നിയമനടപടികളുമായി മുന്നോട്ട്​ പോയത്​.

Tags:    
News Summary - Reliance-Future Deal Said to Be Put on Hold as Amazon Wins Arbitration Order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.