രാകേഷ് ജുൻജുൻവാലയുടെ ആകാശ എയറിന് ഡി.ജി.സി.എ അനുമതി

ന്യൂഡൽഹി: രാകേഷ് ജുൻജുൻവാലയുടെ ആകാശ എയറിന് ഡി.ജി.സി.എയുടെ അനുമതി. ഇതോടെ വിമാനകമ്പനിയുടെ പ്രവർത്തനങ്ങളുമായി ആകാശ എയറിന് മുന്നോട്ട് പോകാം. ട്വിറ്ററിലൂടെ ആകാശ എയർ തന്നെയാണ് അനുമതി ലഭിച്ച വിവരം അറിയിച്ചത്.

എയർ ഓപ്പറേറ്റർ സർട്ടിഫിക്കറ്റ് ലഭിച്ച വിവരം ​സന്തോഷത്തോടെ അറിയിക്കുകയാണെന്ന് ആകാശ എയർ ട്വീറ്റ് ചെയ്തു. വാണിജ്യാടിസ്ഥാനത്തിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുപ്രധാന ചുവടുവെപ്പാണിതെന്നും ആകാശ എയർ വ്യക്തമാക്കി.

ജൂലൈ നാലിന് ജീവനക്കാരുടെ യൂനിഫോം ആകാശ എയർ പുറത്തുവിട്ടിരുന്നു. വരും ആഴ്ചകളിൽ സർവീസ് ആരംഭിക്കുമെന്നും ആകാശ എയർ അറിയിച്ചു. ജൂണിൽ യു.എസിലെ സിയാറ്റലിൽ നിന്നും ആകാശ എയറിന്റെ വിമാനങ്ങൾ ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ എത്തിയിരുന്നു.

Tags:    
News Summary - Rakesh Jhunjhunjwala-backed Akasa Air gets clearance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.