പ്രൈസ്​വാട്ടർഹൗസ്​ കൂപ്പർ വൻ നിക്ഷേപത്തിനൊരുങ്ങുന്നു; വലിയ രീതിയിൽ തൊഴിലുകൾ സൃഷ്​ടിക്കും

ന്യൂഡൽഹി: ആഗോള കൺസൾട്ടൻസി സ്ഥാപനമായ പ്രൈസ്​വാട്ടർഹൗസ്​ കൂപ്പർ ഇന്ത്യയിൽ വൻ നിക്ഷേപത്തിനൊരുങ്ങുന്നു. 1600 കോടിയാണ്​ കമ്പനി ഇന്ത്യയിൽ നിക്ഷേപിക്കുക. 10,000ത്തോളം തൊഴിലുകളും രാജ്യത്ത്​ സൃഷ്​ടിക്കും. കാമ്പസ്​ പ്ലേസ്​മെന്‍റിന്‍റെ എണ്ണം വർധിപ്പിക്കുമെന്നും കമ്പനി കൂട്ടിച്ചേർത്തു.

കമ്പനിയുടെ ഉപഭോക്​താക്കളുമായും ഓഹരി ഉടമകളോടും നിരവധി ചർച്ചകൾ നടത്തിയതിന്​ ശേഷമാണ്​ ഇത്തരമൊരു തീരുമാനത്തിലേക്ക്​ എത്തിയത്​. ഇന്ത്യയുടെ ഭദ്രമായ സാമ്പത്തിക അടിത്തറയാണ്​ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചതെന്നും കമ്പനി കൂട്ടിച്ചേർത്തു.

ഇന്ത്യൻ സമ്പദ്​വ്യവസ്ഥയുടെ ഗുണം ഉപഭോക്​താക്കൾക്കും നൽകുകയാണ്​ ലക്ഷ്യം. സൃഷ്​ടിക്കപ്പെടുന്ന തൊഴിലുകളിൽ ഭൂരിപക്ഷവും ഡിജിറ്റൽ, ക്ലൗഡ്​, സൈബർ, അനലറ്റിക്​സ്​, എമർജിങ്​ ടെക്​നോളജി തുടങ്ങിയ മേഖലകളിൽ നിന്നാവുമെന്ന്​ കമ്പനി ചെയർമാൻ സഞ്​ജീവ്​ കൃഷ്​ണ പറഞ്ഞു. നിലവിൽ 15,000ത്തോളം ജീവനക്കാരാണ്​ കമ്പനിക്ക്​ ഇന്ത്യയിലുള്ളത്​.

Tags:    
News Summary - PricewaterhouseCoopers India to invest Rs 1,600 crore, create 10,000 additional jobs over five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.