വാഷിങ്ടൺ: ഇലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തുള്ള നടപടികൾ പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. കമ്പനിയുടെ നിയന്ത്രണം ഏറ്റെടുത്തിന് പിന്നാലെ സി.ഇ.ഒ പരാഗ് അഗ്രവാൾ ഉൾപ്പടെയുള്ളവരെ മസ്ക് പിരിച്ചുവിട്ടിരുന്നു. പുറത്തായെങ്കിലും വൻ തുകയാണ് പരാഗ് അഗ്രവാളിന് ലഭിക്കുകയെന്നാണ് റിപ്പോർട്ടുകൾ. സ്ഥാപനത്തിൽ നിന്നും ഇറങ്ങി പോകുമ്പോൾ 318 കോടിയെങ്കിലും അദ്ദേഹത്തിന് ലഭിച്ചേക്കും.
ട്വിറ്ററിന്റെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ നെഡ് സെഗലിന് 25.4 മില്യൺ ഡോളറും ലഭിക്കും. ചീഫ് ലീഗൽ ഓഫീസറായ വിജയ ഗാഡെക്ക് 12.5 മില്യൺ ഡോളറാണ് ലഭിക്കുക. ട്വിറ്ററിലെ ജീവനക്കാരുടെ കമ്പനിയിലെ ഓഹരി മൂല്യത്തിനനുസരിച്ചാണ് പണം ലഭിക്കുക.
അതേസമയം, ട്വിറ്ററിലെ ജീവനക്കാരെ മസ്ക് കൂട്ടത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളുണ്ട്. 75 ശതമാനത്തോളും ജീവനക്കാരെ പിരിച്ചുവിടുമെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ജീവനക്കാരെ പിരിച്ചുവിടുമെന്ന സൂചനകൾ ട്വീറ്റുകളിലൂടെ മസ്ക് നേരത്തെ നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.