100 രൂപ വരുമാനം കിട്ടിയാൽ 35 രൂപയും കൊണ്ട്​ പോകുന്നത്​ സർക്കാർ -സുനിൽ മിത്തൽ

​ന്യൂഡൽഹി: ഇന്ത്യയിലെ ടെലികോം മേഖലയി​െല നികുതി ഉയർന്നതാണെന്ന പരാതിയുമായി വ്യവസായി സുനിൽ മിത്തൽ. 100 രൂപ വരുമാനമുണ്ടാക്കിയാൽ 35 രൂപയും പോകുന്നത്​ സർക്കാറിലേക്കാണെന്നും മിത്തൽ കുറ്റപ്പെടുത്തി. നിക്ഷേപക സംഗമത്തിൽ സംസാരിക്കു​േമ്പാഴാണ്​ സുനിൽ മിത്തലിന്‍റെ പരാമർശം.

എ.ജി.ആർ കുടിശ്ശിക ടെലികോം കമ്പനികൾക്ക്​ മേൽ പുതിയ ബാധ്യത സൃഷ്​ടിച്ചുവെന്നും മിത്തൽ പറഞ്ഞു. അടുത്ത വർഷത്തോടെ 5ജിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക്​ തുടക്കം കുറിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. 2023ന്‍റെ പകുതിയോടെ രാജ്യത്ത്​ 5ജി അവതരിപ്പിക്കാനാവും. താരിഫുകളിൽ ചെറിയ വർധനയുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

5ജി സേവനനിരക്കുകൾ കുറയുമെന്നാണ്​ പ്രതീക്ഷയെന്ന്​ സുനിൽ മിത്തൽ പറഞ്ഞു. 21,000 കോടിയുടെ നിക്ഷേപം വിവിധ കമ്പനികൾ എയർടെല്ലിൽ നടത്തും. ഈ സാമ്പത്തിക വർഷ​ത്തിന്‍റെ അവസാനത്തോടെ ഒരു യൂസറിൽ നിന്നുള്ള പ്രതിമാസ വരുമാനം 200 രൂപയായി വർധിക്കും. അടുത്ത വർഷത്തോടെ ഇത്​ 300 രൂപയായി ഉയരുമെന്നും സുനിൽ മിത്തൽ വ്യക്​തമാക്കി. 

Tags:    
News Summary - Out of Rs 100 earned, Rs 35 goes to govt: Bharti Airtel chairman Sunil Mittal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.