ജി.എസ്​.ടിയിൽ ഇപ്പോൾ ഇളവ്​ വേണ്ടെന്ന്​ മാരുതി സുസുക്കി

ന്യൂഡൽഹി: പാസഞ്ചർ കാറുകളുടെ ജി.എസ്​.ടിയിൽ ഇപ്പോൾ ഇളവ്​ വേണ്ടെന്ന്​ മാരുതി സുസുക്കി ചെയർമാൻ ആർ.സി ഭാർഗവ. അടുത്ത കുറേ മാസങ്ങളിൽ പാസഞ്ചർ കാറുകളുടെ വിൽപന ഇടിയാൻ സാധ്യതയില്ല. വിൽപനയിൽ കുറവുണ്ടാവുകയാണെങ്കിൽ അത്​ അടുത്ത വർഷം മാത്രമാവും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ കാർ വിപണിയിൽ 50 ശതമാനം വിഹിതത്തോടെ നിലവിൽ മാരുതിയാണ്​ ഒന്നാം സ്ഥാനത്ത്​.

സാമ്പത്തിക വർഷത്തി​െൻറ രണ്ടാം പാദത്തിൽ മെച്ചപ്പെട്ട വിൽപനയാണ്​ എല്ലാ കമ്പനികൾക്കും ഉണ്ടായത്​. ഡിമാൻഡ്​ കുറവ്​ മൂലം ഇക്കാലയളവിൽ ഒ​രു കമ്പനിയും പ്രതിസന്ധിയിലാവില്ല. അതുകൊണ്ട്​ വിൽപനയിൽ കുറവുണ്ടാവു​​േമ്പാൾ മാത്രം സർക്കാർ വാഹനമേഖലക്കായി ഇളവുകൾ അനുവദിച്ചാൽ മതിയാകുമെന്ന്​ അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ നിരവധി വാഹനനിർമ്മാതാക്കൾ ജി.എസ്​.ടിയിൽ ഇളവ്​ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. കഴിഞ്ഞയാഴ്​ച ടാറ്റ മോ​ട്ടോഴ്​സ്​ ജി.എസ്​.ടിയിൽ ഇളവ്​ വേണമെന്ന്​ ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നിലവിൽ ജി.എസ്​.ടിയിൽ ഇളവ്​ വേണ്ടെന്ന്​ വ്യക്തമാക്കി മാരുതി സുസുക്കി ചെയർമാൻ രംഗത്തെത്തിയത്​. 

Tags:    
News Summary - No immediate need for GST rate cut as industry doing well right now: Maruti Suzuki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.