ഓഹരിവിപണി ചതിച്ചു; ഫോബ്​സ്​ പട്ടികയിൽ അംബാനി ഒമ്പതാം സ്​ഥാനത്ത്​

ന്യൂഡൽഹി: ഓഹരിവിപണിയിലുണ്ടായ കനത്ത നഷ്​ടത്തെ തുടർന്ന്​​ ഫോബ്​സി​െൻറ ശതകോടീശ്വരന്മാരുടെ പട്ടികയിൽ പിന്തള്ളപ്പെട്ട് റിലയൻസ്​ ഇൻഡസ്​ട്രീസ്​ ചെയർമാനും മാനേജിങ്​ ഡയറക്​ടറുമായ​ മുകേഷ്​ അംബാനി. ഓഹരി വിലയിലുണ്ടായ കനത്ത നഷ്​ടമാണ്​ അംബാനിക്ക്​​ തിരിച്ചടിയായത്​.

നിലവിൽ പട്ടികയിൽ ഒമ്പതാം സ്​ഥാനത്താണ്​ അംബാനി. നേരത്തേ​ ഫോബ്​സ്​ ശതകോടീശ്വരൻമാരുടെ പട്ടികയിൽ ആദ്യ നാലിൽ അംബാനി ഇടംപിടിച്ചിരുന്നു. വെള്ളിയാഴ്​ച ആറാം സ്​ഥാനത്തായിരുന്നു പട്ടികയിൽ അംബാനിയുടെ സ്​ഥാനം.

സെപ്​റ്റംബറിൽ അവസാനിക്കുന്ന രണ്ടാംപാദത്തിൽ 15ശതമാനം നഷ്​ടം നേരിട്ടതായി കമ്പനി അറിയിച്ചിരുന്നു. റിലയൻസ്​ ഓയിൽ റിഫൈനിങ്​ ബിസിനസിൽ കനത്ത നഷ്​ടം നേരിട്ടതാണ്​ കാരണം. ഇതിനു​പിന്നാലെ ഓഹരിവിലയിൽ 8.5 ശതമാനം ഇടിവ്​ നേരിടുകയായിരുന്നു. 9570 ​കോടിയാണ്​ രണ്ടാംപാദത്തിലെ റിലയൻസി​െൻറ അറ്റാദായം.

കമ്പനിയുടെ ഓഹരിമൂല്യത്തിൽ ഒരു ലക്ഷം കോടിയുടെ നഷ്​ടം വന്നതോടെ പട്ടികയിൽ അംബാനിയുടെ ആസ്​തി 700 കോടി ഡോളർ കുറഞ്ഞ്​ 71.3 ബില്ല്യൺ ഡോളറായി. ഇതോടെ അംബാനി പട്ടികയിൽ പിന്തള്ളപ്പെടുകയായിരുന്നു.

രണ്ടാം പാദത്തി​െൻറ അറ്റാദായത്തിൽ കുറവ്​ വന്നതോടെ നിക്ഷേപകർ വ്യാപകമായി റിലയൻസ്​ ഓഹരികൾ വിറ്റൊഴിയുകയായിരുന്നു.

Tags:    
News Summary - Mukesh Ambani slips 3 spots on global rich list as RIL stock tumbles

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.