ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി; ലോക സമ്പന്നരുടെ പട്ടികയിൽ എട്ടാമത്

ന്യൂഡൽഹി: സമ്പത്തിന്റെ കണക്കിൽ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയെ മറികടന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദാനിയെ മറികടന്നതോടെ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി അംബാനി മാറി. ബ്ലുംബെർഗിന്റെ ബില്യണയേഴ്സ് ഇൻഡക്സ് പ്രകാരം 99.7 ബില്യൺ ഡോളറാണ് അംബാനിയുടെ ആസ്തി.

ഈ വർഷം 9.69 ബില്യൺ ഡോളറാണ് അംബാനി സമ്പത്തിനൊപ്പം കൂട്ടിച്ചേർത്തത്. സമ്പന്നരുടെ പട്ടികയിൽ ലോകത്ത് എട്ടാം സ്ഥാനത്താണ് അംബാനിയിപ്പോൾ. 98.7 ബില്യൺ​ ഡോളർ ആസ്തിയോടെ ഗൗതം അദാനിയാണ് ഇന്ത്യയിലും ഏഷ്യയിലും അംബാനിക്ക് തൊട്ടുപിന്നിൽ. ആഗോളതലത്തിൽ സമ്പന്നരുടെ പട്ടികയിൽ അദാനിക്ക് ഒമ്പതാം സ്ഥാനമാണുള്ളത്.

പട്ടികയിൽ ടെസ്‍ല തലവൻ ഇലോൺ മസ്കാണ് ഒന്നാം സ്ഥാനത്ത്. 227 ബില്യൺ ഡോളറാണ് മസ്കിന്റെ ആസ്തി. 149 ബില്യൺ​ ഡോളർ സമ്പാദ്യത്തിലൂടെ ജെഫ് ബെസോസാണ് രണ്ടാം സ്ഥാനത്ത്. ബെർനാഡ് ആർനോൾട്ട് മൂന്നാമതും ബിൽഗേറ്റ്സ് നാലാമതുമാണ്.

കഴിഞ്ഞ ഒരാഴ്ചക്കിടെ റിലയൻസ് ഓഹരികളിൽ 6.79 ശതമാനത്തിന്റെ വർധനയുണ്ടായിരുന്നു. 2022ൽ 16.61 ശതമാനത്തിന്റെ വർധനയാണുണ്ടായത്. ഒരു വർഷത്തിനിടെ 27 ശതമാനവും വർധിച്ചു.

Tags:    
News Summary - Mukesh Ambani richest in Asia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.