മുകേഷ്​ അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ; പിന്നിലാക്കിയത്​ ചൈനീസ്​ ഭീമനെ

റിലയൻസ് ഇൻഡസ്​ട്രീസ്​​ തലവൻ മുകേഷ്​ അംബാനി വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ. ചൈനീസ്​ വ്യവസായിയായ ഴോങ്​ ഷാൻഷനിൽ നിന്നുമാണ്​ ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വര​െൻറ കസേര മുകേഷ്​ അംബാനി തിരിച്ചുപിടിച്ചിരിക്കുന്നത്​. ചൈനയിലെ വലിയ കുപ്പിവെള്ള കമ്പനി ഉടമയായ ഴോങ്ങി​െൻറ കമ്പനിയുടെ ഓഹരികള്‍ കഴിഞ്ഞയാഴ്​ച്ച ഭീമൻ ഇടിവ് നേരിട്ടിരുന്നു. 20 ശതമാനമായിരുന്നു അദ്ദേഹത്തി​െൻറ കമ്പനിയുടെ ഓഹരി തകര്‍ച്ച നേരിട്ടത്. അതോടെ അംബാനി മുന്നിലെത്തുകയും ചെയ്​തു.

നേരത്തെ ഏഷ്യയിലെ കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാമതായിരുന്ന മുകേഷ് അംബാനിക്ക് 2020 അവസാനത്തിലാണ്​ കാലിടറിയത്​. 82.8 ബില്യണ്‍ ഡോളറാണ്​ മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി. കഴിഞ്ഞ വര്‍ഷം 90 ബില്യണ്‍ ഡോളര്‍ ആയിരുന്നു. 6.62 ലക്ഷം കോടിയാണ് ഒരു വര്‍ഷത്തിനിടെ ആസ്തിയില്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 76.6 ബില്യൺ ഡോളറാണ്​ ഴോങ്​ ഷാൻഷ​െൻറ നിലവിലെ ആസ്​തി. കഴിഞ്ഞ ഒരാഴ്​ച്ച കൊണ്ട്​ 22 ബില്യൺ കുറവ്​ രേഖപ്പെടുത്തിയതോടെയാണ്​ അദ്ദേഹം രണ്ടാമതായത്​. ബ്ലൂംബെർഗി​െൻറ ശതകോടീശ്വര സൂചികയിലാണ്​ ഇൗ വിവരങ്ങൾ നൽകിയിരിക്കുന്നത്​.

കഴിഞ്ഞ വർഷാവസാനം ഏഷ്യയിൽ അംബാനിയെ മറികടന്ന അദ്ദേഹം 2021 തുടക്കത്തിൽ വാരൻ ബഫറ്റിനെയും മറികടന്ന്​ ലോക സമ്പന്നരുടെ പട്ടികയിൽ 16-ആമനായി മുന്നേറിയിരുന്നു. നൊംഗു സ്​പ്രിങ്​കൊ എന്ന കുപ്പി വെള്ള കമ്പനി കൂടാതെ വാക്‌സിന്‍ നിര്‍മ്മാണ കമ്പനിയായ ബീജിങ്​ വാന്തായ് ബയോളജിക്കല്‍ ഫാര്‍മസി എൻറർപ്രൈസും ഴോങ്ങി​െൻറതായുണ്ട്​.  

Tags:    
News Summary - Mukesh Ambani is again richest Asian as Chinas Zhong loses 22 billion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.