റിലയൻസ് തലപ്പത്ത് മുകേഷ് അംബാനിയുടെ കുതിപ്പിന് 20 വർഷം

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ തലപ്പത്ത് മുകേഷ് അംബാനിയുടെ കുതിപ്പിന് 20 വർഷം പൂർത്തിയാവുന്നു. പിതാവ് ധീരുഭായ് അംബാനിയുടെ പെട്ടെന്നുള്ള വിയോഗത്തോടെ 2002ലാണ് മുകേഷ് റിലയൻസിന്‍റെ നേതൃത്വത്തിലേക്ക് വന്നത്. മുകേഷ് സാരഥ്യം ഏറ്റെടുത്തതുമുതൽ വരുമാനത്തിൽ 17 മടങ്ങിന്‍റെ കുതിച്ചുചാട്ടം ഉണ്ടായി. ലാഭം 20 മടങ്ങ് വർധിച്ച് ആഗോള കമ്പനിയായി മാറുകയും ചെയ്തു.

മുകേഷും ഇളയ സഹോദരൻ അനിലും സംയുക്തമായാണ് നേതൃത്വം ഏറ്റെടുത്തത്. മുകേഷ് ചെയർമാനും മാനേജിങ് ഡയറക്ടറുമായി ചുമതലയേറ്റപ്പോൾ അനിൽ വൈസ് ചെയർമാനും ജോയന്റ് മാനേജിങ് ഡയറക്ടറുമായി. പിന്നീട് സ്വത്തുക്കളുടെ നിയന്ത്രണത്തെച്ചൊല്ലി സഹോദരങ്ങൾ തമ്മിൽ തർക്കമുണ്ടാവുകയും വിഭജിച്ചെടുക്കുകയും ചെയ്തു. ഗ്യാസ്, ഓയിൽ, പെട്രോകെമിക്കൽസ് യൂനിറ്റുകളുടെ നിയന്ത്രണം റിലയൻസ് ഇന്ത്യ ലിമിറ്റഡ് എന്ന പേരിൽ മുകേഷ് ഏറ്റെടുത്തു. ടെലികമ്യൂണിക്കേഷൻ, വൈദ്യുതി ഉൽപാദനം, ധനകാര്യ സേവന യൂനിറ്റുകൾ എന്നിവ അനിലിന് ലഭിച്ചു.

ടെലികോം ബിസിനസിലേക്ക് മടങ്ങിവരുകയും വൈവിധ്യങ്ങളിലൂടെ വിപണി പിടിച്ചെടുക്കുകയും ചെയ്തു. 

Tags:    
News Summary - Mukesh ambani competed 20 year as relaince chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.