60 ദിവസത്തിനുള്ളിൽ ജീവനക്കാരോട് വേറെ പണി നോക്കാൻ പറഞ്ഞ് മൈക്രോസോഫ്റ്റ്

വാഷിങ്ടൺ: 60 ദിവസത്തിനുള്ളിൽ 200 ജീവനക്കാരോട് വേറെ ജോലി നോക്കാൻ പറഞ്ഞ് ഐ.ടി ഭീമൻ മൈക്രോസോഫ്റ്റ്. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള മൈക്രോസോഫ്റ്റ് നീക്കം. ജൂലൈയിൽ 1800 ജീവനക്കാരെ മൈക്രോസോഫ്റ്റ് പിരിച്ചുവിട്ടിരുന്നു.

മൈക്രോസോഫ്റ്റിന്റെ മോഡേൺ ലൈഫ് എക്സ്പീരിയൻസ് ഗ്രൂപ്പിലാണ് പിരിച്ചുവിടൽ ഭീഷണി. 2018ൽ ഉപഭോക്താക്കളെ തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് മൈക്രോസോഫ്റ്റ് പ്രത്യേക വിഭാഗത്തിന് തുടക്കം കുറിച്ചത്. ഉൽപന്നങ്ങൾ ഉപഭോക്താവിലേക്ക് നേരിട്ടെത്തുകയെന്നതായിരുന്നു ഇവരുടെ പ്രധാനലക്ഷ്യം.

എം.എൽ.എക്സ് ഗ്രൂപ്പ് കുടുംബംഗങ്ങൾക്കായുള്ള ഫാമിലി സേഫ്റ്റി ആപ് പുറത്തിറക്കിയിരുന്നു. സ്നാപ്പ്ചാറ്റും ഇത്തരത്തിൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഉബർ, ​സ്​പോട്ടിഫൈ തുടങ്ങിയ ഭീമൻമാരും ജീവനക്കാരെ പിരിച്ചുവിടുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്. യു.എസ് ഉൾപ്പടെയുള്ള സമ്പദ്‍വ്യവസ്ഥകൾ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നതിനിടെയാണ് നീക്കം.

Tags:    
News Summary - Microsoft Again Lays Off 200 More Employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.