മെറ്റയുടെ മുൻ പോളിസി ചീഫ് രാജീവ് അഗർവാൾ സാംസങ്ങിൽ ചേർന്നു

ന്യൂഡൽഹി: മെറ്റയുടെ മുൻ പോളിസി മേധാവി സാംസങ്ങിൽ ചേർന്നു. സാംസങ്ങിലും അദ്ദേഹം ഇതേ പദവി തന്നെ വഹിക്കുമെന്നാണ് റിപ്പോർട്ട്. ലൈവ് മിന്റാണ് ഇതുസംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.

​കേന്ദ്രസർക്കാറുമായി വിവിധ നയങ്ങൾ സംബന്ധിച്ച് ചർച്ച നടത്തുകയാണ് രാജീവ് അഗർവാളിന്റെ ചുമതല. ഡിസംബർ ഒന്ന് മുതലാണ് രാജീവ് അഗർവാൾ സാംസങ്ങിൽ ജോലിക്ക് ചേരുക. അതേസമയം, നിയമനം സംബന്ധിച്ച് അറിയിപ്പുകളൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല.

ഇന്ത്യയിലെ ഏറ്റവും ശക്തമായ വിദേശകമ്പനികളിലൊന്നായ സാംസങ്ങിലേക്കാണ് അഗർവാൾ എത്തുന്നത്. കഴിഞ്ഞ ദിവസം വാട്സാപ്പ് ഇന്ത്യയുടെ മേധാവിയും സ്ഥാനം രാജിവെച്ചിരുന്നു. അതേസമയം, വാർത്തകളോട് പ്രതികരിക്കാൻ അഗർവാൾ ഇതുവരെ തയാറായിട്ടില്ല. ഇമെയിലിനും അദ്ദേഹം മറുപടി നൽകിയിട്ടില്ല.നേരത്തെ മെറ്റ ഇന്ത്യ തലവൻ അജിത് മോഹനും രാജി സമർപ്പിച്ചിരുന്നു. മെറ്റ 11,000ത്തോളം പേരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

Tags:    
News Summary - Meta's ex-India policy chief Rajiv Aggarwal joins Samsung in a tech policy role

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.