ട്വിറ്ററിൽ ദീർഘകാലമായി സുഹൃത്തുക്കൾ; ഒടുവിൽ ​ഇന്ത്യക്കാരൻ പ്രണോയ് പതോൾ മസ്കിനെ കണ്ടു

ന്യൂഡൽഹി: ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്കിനെ നേരിട്ട് സന്ദർശിച്ച് ഇന്ത്യക്കാരൻ പ്രണോയ് പതോൾ. പൂ​ണെയിൽ നിന്നുള്ള പ്രണോയിയും മസ്കും ദീർഘകാലമായി ട്വിറ്ററിൽ സുഹൃത്തുകളാണ്. പക്ഷേ മസ്കിനെ നേരിട്ട് കാണണമെന്ന് ദീർഘകാലമായുള്ള പ്രണോയിയുടെ ആ​ഗ്രഹം സാധിച്ചിരുന്നില്ല.

എന്നാൽ, കഴിഞ്ഞ ദിവസം ടെക്സാസിലെ മസ്കിന്റെ ഫാക്ടറിയിൽ ഇരുവരും കൂടിക്കാഴ്ച നടത്തുകയായിരുന്നു. ഇത്രയും എളിമയുള്ള മനുഷ്യനെ താൻ കണ്ടിട്ടില്ലെന്നായിരുന്നു കൂടിക്കാഴ്ച സംബന്ധിച്ച് പ്രണോയിയുടെ പ്രതികരണം. ഓട്ടോമാറ്റിക് വൈപ്പറിനെ കുറിച്ചുള്ള പ്രണോയിയുടെ ട്വീറ്റാണ് ഇരുവരേയും ട്വിറ്ററിൽ സുഹൃത്തുക്കളാക്കിയത്. ഈ ട്വീറ്റിന് മസ്ക് മറുപടി നൽകിയിരുന്നു.

2018 മുതൽ ഇരുവരും ട്വിറ്ററിൽ സുഹൃത്തുക്കളാണ്. പ്രണോയിക്ക് ട്വിറ്ററിൽ ഒരു ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. മസ്ക് പ്രതികരിച്ച ട്വീറ്റിന് 28k റീട്വീറ്റുകളും 138k ലൈക്കുകളും ലഭിച്ചിട്ടുണ്ട്. 



Tags:    
News Summary - Meet Pranay Pathole, Elon Musk’s Longtime Twitter Pal From India Whom He Met in Texas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.