ജെറ്റ്​ എയർവേയ്​സ്​ വീണ്ടും പറക്കും; റൂട്ടുകളിൽ തീരുമാനമായില്ല

മുംബൈ: കടക്കെണിയിലായി പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ്​ എയർവേസ്​ വീണ്ടും പറക്കാൻ ഒരുങ്ങുന്നു. കമ്പനി ഏറ്റെുക്കാനുള്ള ജലാൻ കാൽറോക്ക്​ കൺസോർട്യത്തി‍െൻറ പുനരുദ്ധാരണ പദ്ധതിക്ക്​​ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) അംഗീകാരം നൽകിയതോടെയാണ്​ അവസാന കടമ്പയും കടന്നത്​​.

രണ്ടു പതിറ്റാണ്ടി‍െൻറ സേവനമുള്ള ജെറ്റ്​ എയർവേസ്​ 2019 ഏപ്രിൽ 17നാണ്​ പ്രവർത്തനം അവസാനിപ്പിച്ചത്​. 8,000 കോടിയുടെ കുടിശ്ശിക ഈടാക്കാൻ സ്​റ്റേറ്റ്​ ബാങ്ക്​ ഓഫ്​ ഇന്ത്യ (എസ്​.ബി.ഐ) നിയമ നടപടി തുടങ്ങിയതോടെയാണ്​ കമ്പനി പൂട്ടിയത്​​.ബ്രിട്ടനിലെ കാർലോക്​ ക്യാപ്പിറ്റലും യു.എ.ഇയിലെ വ്യവസായി മുരാരി ലാൽ ജലാനുമാണ്​ കൺസോർട്യത്തി‍െൻറ പ്രമോട്ടർമാർ. 90 ദിവസത്തിനകം പ്രവർത്തനം തുടങ്ങാനാണ്​ ട്രൈബ്യൂണൽ നിർദേശിച്ചത്​. ആവശ്യമെങ്കിൽ സമയം നീട്ടി നൽകും.

ജെറ്റ്​ എയർവേസിന്​ നേരത്തെയുള്ള റൂട്ടുകൾ അനുവദിക്കാൻ നിർദേശം നൽകാനാവില്ലെന്നും ഇക്കാര്യം​ സർക്കാറാണ്​ തീരുമാനിക്കേണ്ടതെന്നും ട്രൈബ്യൂണൽ വ്യക്​തമാക്കി. ജെറ്റ്​ സേവനം അവസാനിപ്പിച്ച ശേഷം ഈ റൂട്ടുകൾ സർക്കാർ മറ്റ്​ വിമാന കമ്പനികൾക്ക്​ നൽകിയിരുന്നു. റൂട്ടുകൾ ലഭിക്കുക എന്നത്​ ജെറ്റ്​ എയർവേസിനെ സംബന്ധിച്ചിടത്തോളം നിർണായകമാണ്​.

Tags:    
News Summary - Jet Airways' Revival Plan Accepted, Routes Yet To Be Decided: Sources

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.